Malayali Media
Kerala

കളമശ്ശേരി കൂട്ടബലാത്സംഗ കേസ്: സ്പാ ജോലിയുടെ പേരിൽ 15 യുവതികളെ അഭിമുഖത്തിന് ക്ഷണിച്ചു

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പോലീസ് നീക്കം

Admin User09 Oct 202620 views 3 min read
കളമശ്ശേരി കൂട്ടബലാത്സംഗ കേസ്: സ്പാ ജോലിയുടെ പേരിൽ 15 യുവതികളെ അഭിമുഖത്തിന് ക്ഷണിച്ചു
Advertisement

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗ കേസിലെ മുഖ്യപ്രതി ശ്രീരാജ് സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ യുവതികളെ ഇന്റർവ്യൂവിനായി ക്ഷണിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ശ്രീരാജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ലഭിച്ച നിർണ്ണായക ചാറ്റുകളുടെ അടിസ്ഥാനത്തിൽ 15 യുവതികളുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഇവർ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും, ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പരാതിയുണ്ടെങ്കിൽ കേസെടുത്ത് മുന്നോട്ടുപോകുമെന്നും പോലീസ് വ്യക്തമാക്കി.

കേസിലെ പ്രതികളുടെയും ഇടപ്പള്ളിയിലെ സ്പായുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പോലീസ് കടന്നു. അറസ്റ്റിലായ ശരണ്യയ്ക്ക് പുറമെ സ്പായിലെ മറ്റ് ജീവനക്കാരുടെ പശ്ചാത്തലത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും.

സ്പായിൽ മാനേജർ തസ്തിക വാഗ്ദാനം ചെയ്ത് അഭിമുഖം നടത്തിയ ശേഷം യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മാനസികാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴി ഇന്നലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രേഖപ്പെടുത്തിയിരുന്നു. അറസ്റ്റിലായ നാല് പ്രതികളെയും തിരിച്ചറിഞ്ഞ അതിജീവിത, അമ്മു എന്നറിയപ്പെടുന്ന ശരണ്യ ഉൾപ്പെടെയുള്ളവർ തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി മൊഴി നൽകിയിട്ടുണ്ട്.

Tags:#കളമശ്ശേരി കൂട്ടബലാത്സംഗ കേസ്#മുഖ്യപ്രതി ശ്രീരാജ് ചാറ്റ് വിവരങ്ങൾ#ഇടപ്പള്ളി സ്പാ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ#15 യുവതികളെ അഭിമുഖത്തിന് വിളിച്ചു#പ്രതി ശരണ്യ അമ്മു#തൃക്കാക്കര എസിപി അന്വേഷണം#ഇടപ്പള്ളി ലോഡ്ജ് പീഡനം#കൊച്ചി ക്രൈം വാർത്തകൾ#Kalamassery Gang Rape Case Sreeraj#Edappally Spa Bank Accounts Freeze#15 Women Interviewed Sreeraj Phone Chats#Accused Sharanya Ammu Kalamassery#Thrikkakara ACP Special Team Investigation
Advertisement

Comments

Add a Comment

Our Channels

കളമശ്ശേരി കേസ്: ശ്രീരാജ് 15 യുവതികളെ അഭിമുഖത്തിന് വിളിച്ചു; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നീക്കം | Malayali Media