തിരുവനന്തപുരം: പ്രതികൾ എത്ര ഉയർന്ന സ്ഥാനങ്ങളിലുള്ളവരായാലും സ്ത്രീ പീഡകർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിച്ച ചരിത്രമാണ് സിപിഐഎമ്മിനുള്ളതെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. ഈ വസ്തുത ഇനിയും മനസ്സിലാക്കാത്തവർക്ക് 'വിനാശകാലേ വിപരീതബുദ്ധി' എന്ന് മാത്രമാണ് പറയാനുള്ളതെന്നും അവർ തുറന്നടിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ സംസ്ഥാന നേതൃത്വത്തെ ലക്ഷ്യമിട്ടാണ് അവർ പരസ്യ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ആരോപണവിധേയനായ ഇ.എൻ. സുരേഷ് ബാബുവിനെതിരെ പാർട്ടി നടപടിയെന്നത് ശുദ്ധ അസംബന്ധമാണെന്ന് കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നു. പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സുരേഷ് ബാബുവിനെ മാറ്റിയ സംഭവത്തിൽ സംസ്ഥാന നേതൃത്വം വ്യക്തമായ മറുപടി നൽകാത്ത സാഹചര്യം നിലനിൽക്കെയാണ് പി.കെ. ശ്രീമതിയുടെ ഈ പ്രതികരണം.
പികെ ശ്രീമതി ഫേസ്ബുക്ക് പോസ്റ്റ് :
"ഒരു കാര്യം ഞാൻ വ്യക്തമാക്കാം .
പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ ."





