Malayali Media
Kerala

യുഡിഎഫ് ഭരണത്തിൽ പോലീസുകാർ കൊലയാളികളാകുന്ന കാടത്തം; ചിറയിൻകീഴിൽ സജിയുടെ മരണത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Admin User08 Oct 20261 views 3 min read
യുഡിഎഫ് ഭരണത്തിൽ പോലീസുകാർ കൊലയാളികളാകുന്ന കാടത്തം; ചിറയിൻകീഴിൽ സജിയുടെ മരണത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Advertisement

തിരുവനന്തപുരം: ചിറയിൻകീഴിൽ സജി എന്ന യുവാവിനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം നാടിന്റെ മനസ്സാക്ഷിയെ ഉലച്ചുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്രമസമാധാനം സംരക്ഷിക്കേണ്ട സേനാംഗങ്ങൾ തന്നെ കൊലയാളികളായി മാറുന്ന കാടത്തമാണ് യുഡിഎഫ് സർക്കാരിന്റെ കീഴിൽ സംസ്ഥാനത്ത് അരങ്ങേറുന്നതെന്ന് ഈ സംഭവം തെളിയിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മർദ്ദനമേറ്റ് മരിച്ച സജിയുടെ ഭാര്യ വിജിത, "പോലീസിന് തല്ലിക്കൊല്ലാൻ അധികാരമുണ്ടോ" എന്ന് കണ്ണീരോടെ ചോദിച്ച ചോദ്യം നാടിന്റെ മനസ്സിനെ ഒന്നാകെ പൊള്ളിക്കുന്ന ഒന്നാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം ചിറയിൻകീഴിൽ സജി എന്ന യുവാവിനെ പൊലീസുകാർ മൃഗീയമായി മർദ്ദിച്ചു കൊന്ന സംഭവം നാടിൻ്റെ മനസ്സാക്ഷിയെ ഉലച്ചിരിക്കുന്നു. ക്രമസമാധാന പാലനം നടത്തേണ്ട പൊലീസ് തന്നെ കൊലയാളികളായി മാറുന്ന കാടത്തമാണ് യുഡിഎഫ് ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് അരങ്ങേറുന്നത് എന്ന യാഥാർത്ഥ്യത്തിന് ഈ കൊലപാതകം അടിവരയിടുന്നു.

മറ്റൊരാൾക്കെതിരെ പൊലീസ് കാട്ടിയ ക്രൂരത ചോദ്യം ചെയ്തു എന്ന ഒരൊറ്റ ‘കുറ്റ’ത്തിനാണ് അഞ്ച് പൊലീസുകാർ ചേർന്ന് സജിയെ തല്ലിച്ചതച്ചത്. ഒടുവിൽ രക്തം ഛർദ്ദിച്ച് ആ പാവം ദാരുണമായി മരണത്തിന് കീഴടങ്ങി. ‘പൊലീസിന് തല്ലിക്കൊല്ലാൻ അധികാരമുണ്ടോ’ എന്ന സജിയുടെ ഭാര്യ വിജിതയുടെ കണ്ണീരോടെയുള്ള ചോദ്യം ഈ നാടിൻ്റെയുള്ളാണ് പൊള്ളിക്കുന്നത്.

യുഡിഎഫ് സർക്കാരിന്റെ ആഭ്യന്തര വകുപ്പ് പോലീസിനു ക്രിമിനലുകളെപ്പോലെ സർക്കാർ ഒത്താശ ചെയ്യുകയാണ്. സമീപകാലത്തായി സാധാരണ ജനങ്ങൾക്ക് നേരെയും പ്രതിഷേധസ്വരങ്ങൾക്ക് എതിരെയും പൊലീസ് നടത്തുന്ന അതിക്രമങ്ങളും ഭീഷണികളും ഒറ്റപ്പെട്ട സംഭവങ്ങളല്ല; മറിച്ച് സർക്കാർ നയത്തിൻ്റെ തന്നെ പ്രതിഫലനമാണ്.

ഇത്രയും പൈശാചികമായ കൊലപാതകം നടന്നിട്ടും സംഭവം ഒതുക്കിത്തീർക്കാനാണ് ഭരണകക്ഷി നേതൃത്വം ശ്രമിക്കുന്നത് എന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. പരാതിയിൽ നിന്ന് പിന്മാറാൻ ഒരു മന്ത്രിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ കുടുംബത്തെ കണ്ട് പ്രലോഭിപ്പിക്കാനും വിലപേശാനും ശ്രമിച്ചെന്ന വാർത്തകൾ വ്യക്തമാക്കുന്നത് സർക്കാരിൻ്റെ മനുഷ്യത്യമില്ലായ്മയാണ്. നീതി നടപ്പാക്കേണ്ടവർ നീതി നിഷേധിക്കുകയാണ്.

സ്വന്തം മണ്ഡലത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിന് ഇത്രയും വലിയൊരു ദുരന്തം ഉണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത ജനപ്രതിനിധിയുടെ നിസ്സംഗതയും ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ഈ ക്രൂരതയ്ക്ക് കൂട്ടുനിന്ന മുഴുവൻ പൊലീസുകാർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്ത്, അവരെ അടിയന്തരമായി അറസ്റ്റ് ചെയ്യണം. സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ച രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം.

സർക്കാരിന്റെ തണലിൽ ഈ കൊലപാതകം മൂടിവെക്കാമെന്ന് ആരും കരുതേണ്ടതില്ല. സജിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ, കുറ്റക്കാരായ പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി ജനങ്ങൾ അണിനിരക്കും. സജിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും തീരാദുഃഖത്തിൽ പങ്കുചേരുന്നു.

Tags:#ചിറയിൻകീഴ് പോലീസ് മർദ്ദനം#സജി കസ്റ്റഡി മരണം#പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റ്#പ്രതിപക്ഷ നേതാവ് ആരോപണം#യുഡിഎഫ് ഭരണത്തിൽ പോലീസ് കാടത്തം#സജിയുടെ ഭാര്യ വിജിത#തിരുവനന്തപുരം വാർത്തകൾ#Chirayinkeezhu Police Custody Death#Saji Murder Case Chirayinkeezhu#Leader of Opposition Pinarayi Vijayan#UDF Government Police Brutality#Vijitha Saji Custodial Torture#Kerala Politics News Today
Advertisement

Related News

ഇ.എൻ. സുരേഷ് ബാബുവിനെതിരെ ലഭിച്ച പരാതിയെക്കുറിച്ച് അറിവില്ല, പരാതി പൂഴ്ത്തിവെക്കുന്ന രീതിയല്ല സിപിഐഎമ്മിന്റേത്; കെ.കെ. ശൈലജ

ഇ.എൻ. സുരേഷ് ബാബുവിനെതിരെ ലഭിച്ച പരാതിയെക്കുറിച്ച് അറിവില്ല, പരാതി പൂഴ്ത്തിവെക്കുന്ന രീതിയല്ല സിപിഐഎമ്മിന്റേത്; കെ.കെ. ശൈലജ

ഗാർഹിക പീഡനം തടയാൻ പോലീസിന്റെ പ്രത്യേക ദൗത്യസേന 'സ്പീക്ക് അപ്പ്'; ഐജി അജിത ബീഗത്തിന് ചുമതല

ഗാർഹിക പീഡനം തടയാൻ പോലീസിന്റെ പ്രത്യേക ദൗത്യസേന 'സ്പീക്ക് അപ്പ്'; ഐജി അജിത ബീഗത്തിന് ചുമതല

ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയില്ല, സമാന്തര ഉത്തരവുകൾ ആരോഗ്യകരമായ മത്സരം മാത്രം; വിവാദത്തിൽ വിശദീകരണവുമായി കെ.എം. ഷാജി

ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയില്ല, സമാന്തര ഉത്തരവുകൾ ആരോഗ്യകരമായ മത്സരം മാത്രം; വിവാദത്തിൽ വിശദീകരണവുമായി കെ.എം. ഷാജി

കൃഷിനാശ നഷ്ടപരിഹാര കുടിശ്ശികയായ 110 കോടി രൂപ ഈ മാസം മുതൽ വിതരണം ചെയ്യും; വന്യമൃഗ ആക്രമണത്തിന് മുഴുവൻ തുകയും നൽകാൻ തീരുമാനം.മന്ത്രി ടി സിദ്ദിഖ്

കൃഷിനാശ നഷ്ടപരിഹാര കുടിശ്ശികയായ 110 കോടി രൂപ ഈ മാസം മുതൽ വിതരണം ചെയ്യും; വന്യമൃഗ ആക്രമണത്തിന് മുഴുവൻ തുകയും നൽകാൻ തീരുമാനം.മന്ത്രി ടി സിദ്ദിഖ്

അനധികൃത സ്പാകളുടെ മറവിൽ സെക്സ് റാക്കറ്റും സാമ്പത്തിക തട്ടിപ്പും; വ്യാപക പരിശോധനയ്ക്ക് ഡിജിപിക്ക് നിർദ്ദേശം നൽകി രമേശ് ചെന്നിത്തല

അനധികൃത സ്പാകളുടെ മറവിൽ സെക്സ് റാക്കറ്റും സാമ്പത്തിക തട്ടിപ്പും; വ്യാപക പരിശോധനയ്ക്ക് ഡിജിപിക്ക് നിർദ്ദേശം നൽകി രമേശ് ചെന്നിത്തല

Comments

Add a Comment

Our Channels

Chirayinkeezhu Custodial Death: Opposition Leader Pinarayi Vijayan Slams UDF Government Over Police Brutality | Malayali Media