Malayali Media
Kerala

വാഹനങ്ങളിൽ നിയമവിരുദ്ധ രൂപമാറ്റം പാടില്ല; 7 മാറ്റങ്ങൾക്ക് മാത്രം മുൻകൂർ ആർടിഒ അനുമതിയോടെ അനുവാദമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ജി. സ്പർജൻ കുമാർ

07 Oct 20263 views 3 min read
വാഹനങ്ങളിൽ നിയമവിരുദ്ധ രൂപമാറ്റം പാടില്ല; 7 മാറ്റങ്ങൾക്ക് മാത്രം മുൻകൂർ ആർടിഒ അനുമതിയോടെ അനുവാദമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ജി. സ്പർജൻ കുമാർ
Advertisement

തിരുവനന്തപുരം: വാഹനങ്ങളിൽ നിയമവിരുദ്ധമായി നടത്തുന്ന രൂപമാറ്റങ്ങൾ തടഞ്ഞ് ട്രാൻസ്പോർട്ട് കമ്മീഷണർ ജി. സ്പർജൻ കുമാർ കർശന ഉത്തരവിറക്കി. ആർടിഒയുടെ മുൻകൂർ അനുമതിയോടെ ഏഴ് കാര്യങ്ങളിൽ മാത്രമേ മാറ്റങ്ങൾ വരുത്താൻ അനുവാദമുള്ളൂവെന്നും ഇവ കൃത്യമായി ആർസി ബുക്കിൽ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മുൻകൂർ അനുമതിയില്ലാതെ രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.

നിരോധിത നിറങ്ങളൊഴികെ വാഹനത്തിന്റെ നിറം മാറ്റുന്നതിനും അംഗീകൃത കിറ്റുകൾ ഉപയോഗിച്ച് ഇന്ധന രീതി മാറ്റുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റം കൺവേർഷനും അനുമതിയുണ്ട്. അതേ നിർമ്മാതാക്കളുടെ സമാന ശേഷിയുള്ള പുതിയ എൻജിൻ ഘടിപ്പിക്കാമെങ്കിലും എൻജിൻ സ്വാപ്പിംഗ് പൂർണ്ണമായി നിരോധിച്ചു.

സമാന മോഡലിലുള്ള പുതിയ ഷാസി ഉപയോഗിക്കാൻ സാധിക്കുമെങ്കിലും മറ്റ് വാഹനങ്ങളുടെ ഷാസി മാറ്റിവെക്കാൻ പാടില്ല. ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും ഇളവുണ്ട്. ഈ രൂപമാറ്റങ്ങളെല്ലാം നിർമ്മാതാക്കൾ, ഡീലർമാർ, അല്ലെങ്കിൽ സർക്കാർ അംഗീകൃത വർക്ക്ഷോപ്പുകൾ മുഖേന മാത്രമേ നിർവ്വഹിക്കാവൂ എന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു.

Tags:#വാഹന രൂപമാറ്റം കർശന നിയന്ത്രണം#ട്രാൻസ്പോർട്ട് കമ്മീഷണർ ജി സ്പർജൻ കുമാർ ഉത്തരവ്#നിയമവിരുദ്ധ മോഡിഫിക്കേഷൻ നടപടി#ആർടിഒ മുൻകൂർ അനുമതി ഏഴ് മാറ്റങ്ങൾ#എഞ്ചിൻ സ്വാപ്പിംഗ് നിരോധനം#വാഹനം നിറം മാറ്റൽ വ്യവസ്ഥകൾ#ഷാസി മാറ്റിവെക്കൽ മാർഗ്ഗരേഖ#ഭിന്നശേഷി വാഹന രൂപമാറ്റം#മോട്ടോർ വാഹന നിയമം കേരളം#Vehicle Modification Strict Rules Kerala#Transport Commissioner G Sparjan Kumar Order#Illegal Modification Ban Kerala MVD#RTO Approval 7 Vehicle Modifications#Engine Swapping Ban Kerala#RC Book Alteration Rules Today
Advertisement

Related News

താടി വെച്ചാൽ മറവി വരുമോ; സുരേഷ് ഗോപിയെ വിശ്വസിക്കരുതെന്നും തിരഞ്ഞെടുപ്പിൽ എയിംസ് വാഗ്ദാനം ചെയ്തത് മറന്നെന്നും ബിനോയ് വിശ്വം

താടി വെച്ചാൽ മറവി വരുമോ; സുരേഷ് ഗോപിയെ വിശ്വസിക്കരുതെന്നും തിരഞ്ഞെടുപ്പിൽ എയിംസ് വാഗ്ദാനം ചെയ്തത് മറന്നെന്നും ബിനോയ് വിശ്വം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, വരുംദിവസങ്ങളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, വരുംദിവസങ്ങളിലും മഴ മുന്നറിയിപ്പ്

എയിംസ് പ്രഖ്യാപനം വരാതെ ഇനി വോട്ട് ചോദിക്കില്ല; കേരളത്തിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

എയിംസ് പ്രഖ്യാപനം വരാതെ ഇനി വോട്ട് ചോദിക്കില്ല; കേരളത്തിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

'ആർഎസ്എസ് ഗോ ബാക്ക്' മുദ്രാവാക്യവും കൂക്കിവിളിയും; കാസർകോട് കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ തടസ്സപ്പെടുത്തി വിദ്യാർത്ഥി പ്രതിഷേധം

'ആർഎസ്എസ് ഗോ ബാക്ക്' മുദ്രാവാക്യവും കൂക്കിവിളിയും; കാസർകോട് കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ തടസ്സപ്പെടുത്തി വിദ്യാർത്ഥി പ്രതിഷേധം

പിഎംശ്രീയിലും മദ്യനയത്തിലും എൽഡിഎഫിനെയും സിപിഐഎമ്മിനെയും രക്ഷിച്ചത് സിപിഐ; ബിനോയ് വിശ്വം

പിഎംശ്രീയിലും മദ്യനയത്തിലും എൽഡിഎഫിനെയും സിപിഐഎമ്മിനെയും രക്ഷിച്ചത് സിപിഐ; ബിനോയ് വിശ്വം

Comments

Add a Comment

Our Channels

വാഹനങ്ങളിൽ നിയമവിരുദ്ധ രൂപമാറ്റം പാടില്ല; 7 മാറ്റങ്ങൾക്ക് മാത്രം മുൻകൂർ ആർടിഒ അനുമതിയോടെ അനുവാദമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ജി. സ്പർജൻ കുമാർ | Malayali Media