Malayali Media
Kerala

പിഎംശ്രീയിലും മദ്യനയത്തിലും എൽഡിഎഫിനെയും സിപിഐഎമ്മിനെയും രക്ഷിച്ചത് സിപിഐ; ബിനോയ് വിശ്വം

Admin User07 Oct 202636 views 3 min read
പിഎംശ്രീയിലും മദ്യനയത്തിലും എൽഡിഎഫിനെയും സിപിഐഎമ്മിനെയും രക്ഷിച്ചത് സിപിഐ; ബിനോയ് വിശ്വം
Advertisement

പാലക്കാട്: പിഎംശ്രീ സ്‌കൂൾ പദ്ധതിയിലും വിവാദ മദ്യനയത്തിലും സ്വീകരിച്ച കർക്കശ നിലപാടുകളിലൂടെ എൽഡിഎഫിനെയും ഒപ്പം സിപിഐഎമ്മിനെയും പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയത് സിപിഐയാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്എസ് അജണ്ടയായ പിഎംശ്രീക്ക് കൂട്ടുനിൽക്കില്ലെന്ന് സിപിഐ വ്യക്തമാക്കിയതുകൊണ്ടാണ് എൽഡിഎഫിന് ഇന്ന് തലയുയർത്തി നിൽക്കാൻ സാധിക്കുന്നതെന്നും, ഇല്ലെങ്കിൽ മുന്നണിയെ സിപിഐഎം പണയപ്പെടുത്തുമായിരുന്നുവെന്നും പാലക്കാട് ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഒടുവിൽ തങ്ങളുടെ നിലപാടാണ് ശരിയെന്ന് സിപിഐഎം കേന്ദ്ര നേതൃത്വത്തിന് തന്നെ സമ്മതിക്കേണ്ടി വന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

പട്ടാമ്പിയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ സിപിഐഎമ്മിന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം, സംഘടന ശക്തമല്ലാത്ത മേഖലയിലും വിജയിക്കാൻ സാധിച്ചതിൽ മുഹമ്മദ് മുഹ്സിന്റെ മികവുണ്ടെന്നും പ്രശംസിച്ചു. അതേസമയം, സംഘടനാ അടിത്തറയുണ്ടായിട്ടും മണ്ണാർക്കാട് പരാജയപ്പെട്ടത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ച മൂലമാണെന്ന് അദ്ദേഹം സ്വയംവിമർശനം നടത്തി.

Tags:#ബിനോയ് വിശ്വം സിപിഐ#സിപിഐഎം എൽഡിഎഫ് വിമർശനം#പിഎംശ്രീ പദ്ധതി വിവാദം#മദ്യനയം സിപിഐ നിലപാട്#പാലക്കാട് ജില്ലാ പ്രവർത്തക യോഗം#പട്ടാമ്പി മുഹമ്മദ് മുഹ്സിൻ വിജയം#മണ്ണാർക്കാട് പരാജയം സ്ഥാനാർത്ഥി നിർണ്ണയം#ആർഎസ്എസ് പിഎംശ്രീ അജണ്ട#ബിനോയ് വിശ്വം പ്രസംഗം#കേരള രാഷ്ട്രീയം വാർത്തകൾ#Binoy Viswam CPI State Secretary#PM Shri Controversy Kerala#Liquor Policy LDF Row#CPI Saved CPIM Binoy Viswam#Pattambi Muhammed Muhsin Victory#Mannarkkad Election Defeat Review#Palakkad CPI District Meet#Kerala Politics News Today
Advertisement

Related News

താടി വെച്ചാൽ മറവി വരുമോ; സുരേഷ് ഗോപിയെ വിശ്വസിക്കരുതെന്നും തിരഞ്ഞെടുപ്പിൽ എയിംസ് വാഗ്ദാനം ചെയ്തത് മറന്നെന്നും ബിനോയ് വിശ്വം

താടി വെച്ചാൽ മറവി വരുമോ; സുരേഷ് ഗോപിയെ വിശ്വസിക്കരുതെന്നും തിരഞ്ഞെടുപ്പിൽ എയിംസ് വാഗ്ദാനം ചെയ്തത് മറന്നെന്നും ബിനോയ് വിശ്വം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, വരുംദിവസങ്ങളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, വരുംദിവസങ്ങളിലും മഴ മുന്നറിയിപ്പ്

എയിംസ് പ്രഖ്യാപനം വരാതെ ഇനി വോട്ട് ചോദിക്കില്ല; കേരളത്തിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

എയിംസ് പ്രഖ്യാപനം വരാതെ ഇനി വോട്ട് ചോദിക്കില്ല; കേരളത്തിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

'ആർഎസ്എസ് ഗോ ബാക്ക്' മുദ്രാവാക്യവും കൂക്കിവിളിയും; കാസർകോട് കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ തടസ്സപ്പെടുത്തി വിദ്യാർത്ഥി പ്രതിഷേധം

'ആർഎസ്എസ് ഗോ ബാക്ക്' മുദ്രാവാക്യവും കൂക്കിവിളിയും; കാസർകോട് കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ തടസ്സപ്പെടുത്തി വിദ്യാർത്ഥി പ്രതിഷേധം

സാധാരണക്കാർക്ക് ആശ്വാസം; ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ നിന്ന് എസിയും 1000 സിസിയിൽ താഴെയുള്ള ചെറുവാഹനങ്ങളും ഒഴിവാക്കി

സാധാരണക്കാർക്ക് ആശ്വാസം; ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ നിന്ന് എസിയും 1000 സിസിയിൽ താഴെയുള്ള ചെറുവാഹനങ്ങളും ഒഴിവാക്കി

Comments

Add a Comment

Our Channels

പിഎംശ്രീയിലും മദ്യനയത്തിലും എൽഡിഎഫിനെയും സിപിഐഎമ്മിനെയും രക്ഷിച്ചത് സിപിഐ; ബിനോയ് വിശ്വം | Malayali Media