തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് മന്ത്രി ഒ.ജെ. ജനീഷിനും ഷാഫി പറമ്പിൽ എംപിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ മ്യൂസിയം പോലീസിൽ പരാതി നൽകി. ഹോസ്റ്റലിൽ വിദ്യാർത്ഥികളെ മർദ്ദിക്കാൻ നേതൃത്വം നൽകിയ കന്റോൺമെന്റ് സിഐ സതീഷ് കുമാർ, എസ്ഐ ഗോകുൽ ഗോപൻ എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും പരാതിയിൽ എസ്എഫ്ഐ ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ റെസിസ്റ്റൻസ് മാർച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപം എത്തിയപ്പോഴായിരുന്നു സംഘർഷം ഉടലെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പിൽ എംപിയുമായിരുന്നു ഈ മാർച്ചിന് നേതൃത്വം നൽകിയിരുന്നത്.





