Malayali Media
Kerala

നാഷണൽ ഹെൽത്ത് മിഷനിൽ കരാർ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ

2026 ജൂണിന് മുൻപുള്ള ഇന്റർവ്യൂ ലിസ്റ്റുകൾ റദ്ദാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം

06 Oct 202620 views 3 min read
നാഷണൽ ഹെൽത്ത് മിഷനിൽ കരാർ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ
Advertisement

തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിൽ (എൻഎച്ച്എം) കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് നിയമിതരായ താൽക്കാലിക കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി 2026 ജൂണിന് മുൻപ് തയ്യാറാക്കിയിട്ടുള്ള മുഴുവൻ അഭിമുഖ പട്ടികകളും റദ്ദാക്കാൻ നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻഎച്ച്എം ഡയറക്ടർക്ക് അയച്ച ഉത്തരവ് പുറത്തുവന്നു. ഉത്തരവ് നടപ്പിലാകുന്നതോടെ എൻഎച്ച്എമ്മിലെ ആയിരക്കണക്കിന് കരാർ തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെടാൻ പോകുന്നത്.

നേരത്തെ മൂന്ന് മാസത്തേക്ക് നീട്ടി നൽകിയിരുന്ന കരാർ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് വകുപ്പിന്റെ ഈ അസാധാരണ നടപടി. പ്രവർത്തനഭാരവും നിലവിലെ ആവശ്യങ്ങളും കൃത്യമായി തിട്ടപ്പെടുത്തി പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കാനാണ് എൻഎച്ച്എമ്മിന് നൽകിയിരിക്കുന്ന നിർദ്ദേശം. കാര്യക്ഷമതയും യോഗ്യതയുമുള്ള പുതിയ ഉദ്യോഗാർത്ഥികളെ സർവീസിലേക്ക് കൊണ്ടുവരാനാണ് ഈ മാറ്റമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.

Tags:#നാഷണൽ ഹെൽത്ത് മിഷൻ#എൻഎച്ച്എം കൂട്ടപ്പിരിച്ചുവിടൽ#ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ്#എൻഎച്ച്എം കരാർ ജീവനക്കാർ#ഇന്റർവ്യൂ ലിസ്റ്റ് റദ്ദാക്കി#2026 ജൂൺ ഇന്റർവ്യൂ ലിസ്റ്റ്#എൻഎച്ച്എം ഡയറക്ടർ#താൽക്കാലിക ജീവനക്കാരുടെ തൊഴിൽ നഷ്ടം#ആരോഗ്യവകുപ്പ് വാർത്തകൾ#കേരള വാർത്തകൾ#National Health Mission Mass Termination#NHM Contract Employees Sacked Kerala#Health Department Principal Secretary Order#NHM Director Directive Cancel Lists#June 2026 Interview List Cancelled#Thousands Lose NHM Contract Jobs#Kerala Health Mission Layoffs#Kerala Administration News Today
Advertisement

Related News

ചിപ്‌സനുമായുള്ള ഹെലികോപ്റ്റർ വാടകക്കരാർ പുതുക്കില്ല; കമ്പനിയുടെ ഇൻവോയ്‌സ് ഹാജരാക്കി ലോകായുക്തയിൽ സർക്കാർ നിലപാട് വ്യക്തമാക്കി

ചിപ്‌സനുമായുള്ള ഹെലികോപ്റ്റർ വാടകക്കരാർ പുതുക്കില്ല; കമ്പനിയുടെ ഇൻവോയ്‌സ് ഹാജരാക്കി ലോകായുക്തയിൽ സർക്കാർ നിലപാട് വ്യക്തമാക്കി

സുഗതന് ലഭിച്ച ഇളവ് കോൺഗ്രസ്-ബിജെപി ഒത്തുകളി; ഒപ്പ് വ്യാജമെന്നതിൽ അന്വേഷണം നടത്താത്തപക്ഷം കോടതിയെ സമീപിക്കുമെന്ന് സിപിഐഎം

സുഗതന് ലഭിച്ച ഇളവ് കോൺഗ്രസ്-ബിജെപി ഒത്തുകളി; ഒപ്പ് വ്യാജമെന്നതിൽ അന്വേഷണം നടത്താത്തപക്ഷം കോടതിയെ സമീപിക്കുമെന്ന് സിപിഐഎം

എയിംസിന് അനുയോജ്യമായ ഭൂമി സുരേഷ് ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ വ്യക്തമാക്കട്ടെ; വെല്ലുവിളിച്ചിട്ട് പ്രയോജനമില്ലെന്ന് മന്ത്രി കെ. മുരളീധരൻ

എയിംസിന് അനുയോജ്യമായ ഭൂമി സുരേഷ് ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ വ്യക്തമാക്കട്ടെ; വെല്ലുവിളിച്ചിട്ട് പ്രയോജനമില്ലെന്ന് മന്ത്രി കെ. മുരളീധരൻ

ഇ.എൻ. സുരേഷ് ബാബുവിനെതിരെ ക്രിമിനൽ പരാതികളില്ല; പാർട്ടി നടപടിയെന്നത് തെറ്റായ പ്രചാരണമെന്ന് എം.വി. ഗോവിന്ദൻ

ഇ.എൻ. സുരേഷ് ബാബുവിനെതിരെ ക്രിമിനൽ പരാതികളില്ല; പാർട്ടി നടപടിയെന്നത് തെറ്റായ പ്രചാരണമെന്ന് എം.വി. ഗോവിന്ദൻ

കേരളത്തിൽ മരുന്ന് ക്ഷാമമില്ല; എൻഎച്ച്എമ്മിൽ നടക്കുന്നത് പിരിച്ചുവിടലല്ലെന്നും ആരോഗ്യ സെക്രട്ടറി തർക്കം പരിഹരിച്ചെന്നും മന്ത്രി കെ. മുരളീധരൻ

കേരളത്തിൽ മരുന്ന് ക്ഷാമമില്ല; എൻഎച്ച്എമ്മിൽ നടക്കുന്നത് പിരിച്ചുവിടലല്ലെന്നും ആരോഗ്യ സെക്രട്ടറി തർക്കം പരിഹരിച്ചെന്നും മന്ത്രി കെ. മുരളീധരൻ

Comments

Add a Comment

Our Channels

നാഷണൽ ഹെൽത്ത് മിഷനിൽ കരാർ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ | Malayali Media