Malayali Media
Kerala

ആൻജിയോപ്ലാസ്റ്റി സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമർശം തിരുത്തണം; രോഗികളിൽ സംശയമുണ്ടാക്കുന്നത് അപകടകരമെന്ന് ഡോ. ജോ ജോസഫ്

06 Oct 202616 views 3 min read
ആൻജിയോപ്ലാസ്റ്റി സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമർശം തിരുത്തണം; രോഗികളിൽ സംശയമുണ്ടാക്കുന്നത് അപകടകരമെന്ന് ഡോ. ജോ ജോസഫ്
Advertisement

കൊച്ചി: അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പടർത്തുന്നതാണെന്നും പ്രസ്താവന തിരുത്തുകയോ വ്യക്തത വരുത്തുകയോ വേണമെന്നും പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ നിലപാടിൽ അദ്ദേഹം ആശങ്ക പരസ്യമാക്കിയത്.

ആൻജിയോപ്ലാസ്റ്റി അനാവശ്യമായി നടത്തപ്പെടുന്നു എന്ന പൊതുസന്ദേശം രോഗികളുടെ മനസ്സിൽ സംശയം ജനിപ്പിച്ചാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരമായി പ്രൈമറി ആൻജിയോപ്ലാസ്റ്റി നിർദ്ദേശിക്കപ്പെടുന്ന ഒരു ഹൃദ്രോഗി, ചികിത്സ ആവശ്യമാണോ എന്ന സംശയത്താൽ അത് വൈകിപ്പിക്കുന്ന അപകടകരമായ സാഹചര്യം ഉണ്ടാകാൻ ഇത്തരം പ്രതികരണങ്ങൾ ഇടയാക്കരുതെന്നും ഡോക്ടർ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു ഹൃദ്രോഗ വിദഗ്ധന്‍ എന്ന നിലയില്‍ ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയില്‍ കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‍ ആന്‍ജിയോപ്ലാസ്റ്റിയെയും അതില്‍ ഉപയോഗിക്കുന്ന കൊറോണറി സ്‌റ്റെന്റുകളെയും കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയുള്ളതിനാല്‍, ചില വസ്തുതകള്‍ വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്.

ആദ്യമായി, കൊറോണറി സ്റ്റെന്റുകളുടെ വിലയെക്കുറിച്ചുള്ള പരാമര്‍ശം.

ഇന്ത്യയില്‍ കൊറോണറി സ്റ്റെന്റുകളുടെ ceiling price ആശുപത്രികളോ ഡോക്ടര്‍മാരോ തീരുമാനിക്കുന്നതല്ല. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി-എന്‍പിപിഎ ആണ് വില നിശ്ചയിക്കുന്നത്. 2026 ഏപ്രില്‍ 1 മുതല്‍ Drug-Eluting സ്റ്റെന്റുകളുടെ ceiling price 39,186.03 ആണ്. അതുകൊണ്ട് ഒരു സ്റ്റെന്റിന്റെ വില 1.20 ലക്ഷം എന്ന തരത്തിലുള്ള പ്രസ്താവന നിലവിലുള്ള ഔദ്യോഗിക വിലയുമായി പൊരുത്തപ്പെടുന്നില്ല.

രണ്ടാമത്തെയും അതിലേറെ പ്രധാനപ്പെട്ടതുമായ വിഷയം, ആന്‍ജിയോപ്ലാസ്റ്റി ആവശ്യമില്ലാത്ത രോഗികള്‍ക്കും അത് വ്യാപകമായി നിര്‍ബന്ധിച്ച് ചെയ്യിക്കുന്നു എന്ന ധാരണ സൃഷ്ടിക്കുന്ന പരാമര്‍ശമാണ്.

ആന്‍ജിയോപ്ലാസ്റ്റി എല്ലാ രോഗികള്‍ക്കും ആവശ്യമുള്ള ചികിത്സയല്ല. അതുപോലെ എല്ലാ ആന്‍ജിയോപ്ലാസ്റ്റികളും ഒരേ ക്ലിനിക്കല്‍ സാഹചര്യത്തില്‍ ചെയ്യുന്നവയുമല്ല. സ്റ്റേബില്‍ കൊറോണറി ആര്‍ട്ടെറി ഡിസീസ് ഉള്ള ചില രോഗികളില്‍ മരുന്ന് ചികിത്സ, കൂടുതല്‍ പരിശോധന, ഫിസിയോളജി അസസ്സ്‌മെന്റ്, സെക്കന്‍ഡ് ഒപ്പീനിയന്‍ എന്നിവയ്ക്കുള്ള സമയം ഉണ്ടായേക്കാം. അവിടെ വ്യക്തമായ ക്ലിനിക്കല്‍ ജഡ്ജ്‌മെന്റ് ആവശ്യമാണ്. എന്നാല്‍ acute myocardial infarction, പ്രത്യേകിച്ച് STEMI പോലുള്ള സാഹചര്യങ്ങളില്‍ സ്ഥിതി പൂര്‍ണ്ണമായും വ്യത്യസ്തമാണ്. അടഞ്ഞ കൊറോണറി രക്തധമനി എത്രയും വേഗം തുറന്ന് രക്തപ്രവാഹം പുനഃസ്ഥാപിക്കുകയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടാണ് 'Time is Muscle' എന്ന് പറയുന്നത്. ചികിത്സ വൈകുന്ന ഓരോ നിമിഷവും കൂടുതല്‍ ഹൃദയപേശി നഷ്ടപ്പെടാന്‍ ഇടയാക്കാം.

കേരളത്തില്‍ നിലവില്‍ തന്നെ ഹാര്‍ട്ട് അറ്റാക്കിന് ശേഷം രോഗികള്‍ ആശുപത്രിയിലെത്തുന്നതില്‍ ഗണ്യമായ താമസം ഉണ്ടെന്ന് പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. ACS QUIK പഠനത്തില്‍ symptom onset മുതല്‍ ഹോസ്പിറ്റല്‍ പ്രസന്റേഷന്‍ വരെ മീഡിയന്‍ സമയം പുരുഷന്മാരില്‍ 238 മിനിറ്റും സ്ത്രീകളില്‍ 300 മിനിറ്റുമായിരുന്നു. സ്ത്രീകള്‍ക്ക് primary PCI ലഭിക്കുന്നതും താരതമ്യേന കുറവായിരുന്നു.

ഈ സാഹചര്യത്തില്‍ ആന്‍ജിയോപ്ലാസ്റ്റി ആവശ്യമില്ലാതെയും ചെയ്യപ്പെടുന്നു' എന്നൊരു പൊതുവായ സന്ദേശം രോഗികളുടെ മനസ്സില്‍ സംശയം സൃഷ്ടിച്ചാല്‍ അതിന് അപകടകരമായ പ്രത്യാഘാതം ഉണ്ടാകാം. ഹൃദയാഘാതം സംഭവിച്ച ഒരാള്‍ അടിയന്തര പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി നിര്‍ദേശിക്കപ്പെട്ടതും 'ഇത് ശരിക്കും ആവശ്യമാണോ?' എന്ന് സംശയിച്ച് ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. അതേസമയം മറ്റൊരു കാര്യവും വ്യക്തമായി പറയണം.

ഒരു കാര്‍ഡിയോളജിന്റോ ആശുപത്രിയോ മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമായി അനാവശ്യമായ പ്രൊസീജ്യര്‍ നടത്തുന്നു എന്ന വ്യക്തമായ പരാതി ഉണ്ടെങ്കില്‍, അത് അന്വേഷിക്കണം. ഓഡിറ്റ് നടത്തണം. തെളിവുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണം. അതില്‍ കാര്‍ഡിയോളജി സമൂഹത്തിനും എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല. പക്ഷേ ചിലരുടെ തെറ്റായ പ്രവര്‍ത്തനമോ അത് സംബന്ധിച്ച ആരോപണങ്ങളോ മുഴുവന്‍ കാര്‍ഡിയോളജി സമൂഹത്തെയും സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലുള്ള പൊതുവായ പ്രസ്താവനകള്‍ക്ക് ഇടയാക്കുമ്പോള്‍ അത് വലിയൊരു അപകടം സൃഷ്ടിക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം തകരാന്‍ ഇടയാക്കുന്നു.

കേരളത്തിന്റെ ആരോഗ്യനിലവാരം ഉയര്‍ത്തുന്നതില്‍ കാര്‍ഡിയാക് കെയര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. Emergency cardiology, coronary care units, cath labs, primary angioplasty , cardiac surgery, heart failure care എന്നിവ അനവധി ജീവനുകള്‍ രക്ഷിച്ചിട്ടുണ്ട്. അതിന് പിന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ അധ്വാനമുണ്ട്. അനാവശ്യ ആന്‍ജിയോപ്ലാസ്റ്റി ഉണ്ടെങ്കില്‍ അത് തടയണം. ആവശ്യമായ ആന്‍ജിയോപ്ലാസ്റ്റി വൈകാതെയും ഉറപ്പാക്കണം. ഈ രണ്ട് ലക്ഷ്യങ്ങളും ഒരേസമയം സംരക്ഷിക്കുകയാണ് ഉത്തരവാദിത്തമുള്ള പൊതുജനാരോഗ്യ സമീപനം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയും, പ്രത്യേകിച്ച് acute heart attack ചികിത്സയെക്കുറിച്ച് അനാവശ്യ ഭയവും സൃഷ്ടിക്കാനിടയുള്ള ഭാഗങ്ങളില്‍ വ്യക്തത വരുത്തുകയോ തിരുത്തുകയോ ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Tags:#മുഖ്യമന്ത്രി വി ഡി സതീശൻ ആൻജിയോപ്ലാസ്റ്റി പരാമർശം#ഡോ ജോ ജോസഫ് കാർഡിയോളജിസ്റ്റ്#ആൻജിയോപ്ലാസ്റ്റി വിവാദം#ഹൃദയാഘാതം പ്രൈമറി ആൻജിയോപ്ലാസ്റ്റി#ഡോ ജോ ജോസഫ് ഫേസ്ബുക്ക് പോസ്റ്റ്#ചികിത്സാ തെറ്റിദ്ധാരണ മുഖ്യമന്ത്രി#കൊച്ചി വാർത്തകൾ#കേരള ആരോഗ്യ വാർത്തകൾ#Dr Jo Joseph Cardiologist Facebook Post#CM VD Satheesan Angioplasty Statement#Primary Angioplasty Misunderstanding Clarification#Heart Attack Treatment Controversy Kerala#Medical Health News Today
Advertisement

Related News

ചിപ്‌സനുമായുള്ള ഹെലികോപ്റ്റർ വാടകക്കരാർ പുതുക്കില്ല; കമ്പനിയുടെ ഇൻവോയ്‌സ് ഹാജരാക്കി ലോകായുക്തയിൽ സർക്കാർ നിലപാട് വ്യക്തമാക്കി

ചിപ്‌സനുമായുള്ള ഹെലികോപ്റ്റർ വാടകക്കരാർ പുതുക്കില്ല; കമ്പനിയുടെ ഇൻവോയ്‌സ് ഹാജരാക്കി ലോകായുക്തയിൽ സർക്കാർ നിലപാട് വ്യക്തമാക്കി

സുഗതന് ലഭിച്ച ഇളവ് കോൺഗ്രസ്-ബിജെപി ഒത്തുകളി; ഒപ്പ് വ്യാജമെന്നതിൽ അന്വേഷണം നടത്താത്തപക്ഷം കോടതിയെ സമീപിക്കുമെന്ന് സിപിഐഎം

സുഗതന് ലഭിച്ച ഇളവ് കോൺഗ്രസ്-ബിജെപി ഒത്തുകളി; ഒപ്പ് വ്യാജമെന്നതിൽ അന്വേഷണം നടത്താത്തപക്ഷം കോടതിയെ സമീപിക്കുമെന്ന് സിപിഐഎം

എയിംസിന് അനുയോജ്യമായ ഭൂമി സുരേഷ് ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ വ്യക്തമാക്കട്ടെ; വെല്ലുവിളിച്ചിട്ട് പ്രയോജനമില്ലെന്ന് മന്ത്രി കെ. മുരളീധരൻ

എയിംസിന് അനുയോജ്യമായ ഭൂമി സുരേഷ് ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ വ്യക്തമാക്കട്ടെ; വെല്ലുവിളിച്ചിട്ട് പ്രയോജനമില്ലെന്ന് മന്ത്രി കെ. മുരളീധരൻ

ഇ.എൻ. സുരേഷ് ബാബുവിനെതിരെ ക്രിമിനൽ പരാതികളില്ല; പാർട്ടി നടപടിയെന്നത് തെറ്റായ പ്രചാരണമെന്ന് എം.വി. ഗോവിന്ദൻ

ഇ.എൻ. സുരേഷ് ബാബുവിനെതിരെ ക്രിമിനൽ പരാതികളില്ല; പാർട്ടി നടപടിയെന്നത് തെറ്റായ പ്രചാരണമെന്ന് എം.വി. ഗോവിന്ദൻ

കേരളത്തിൽ മരുന്ന് ക്ഷാമമില്ല; എൻഎച്ച്എമ്മിൽ നടക്കുന്നത് പിരിച്ചുവിടലല്ലെന്നും ആരോഗ്യ സെക്രട്ടറി തർക്കം പരിഹരിച്ചെന്നും മന്ത്രി കെ. മുരളീധരൻ

കേരളത്തിൽ മരുന്ന് ക്ഷാമമില്ല; എൻഎച്ച്എമ്മിൽ നടക്കുന്നത് പിരിച്ചുവിടലല്ലെന്നും ആരോഗ്യ സെക്രട്ടറി തർക്കം പരിഹരിച്ചെന്നും മന്ത്രി കെ. മുരളീധരൻ

Comments

Add a Comment

Our Channels

ആൻജിയോപ്ലാസ്റ്റി സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമർശം തിരുത്തണം; രോഗികളിൽ സംശയമുണ്ടാക്കുന്നത് അപകടകരമെന്ന് ഡോ. ജോ ജോസഫ് | Malayali Media