കോഴിക്കോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച വന്ദേമാതരം സെമിനാറിൽ ആർഎസ്എസ് സൈദ്ധാന്തികൻ ജെ. നന്ദകുമാറിനെ മുഖ്യപ്രഭാഷകനാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. സർവകലാശാലയിൽ നടന്നത് വിദ്യാർത്ഥി സമൂഹത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്ദേമാതരം എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നതിനെ എസ്എഫ്ഐ എതിർക്കുന്നില്ലെന്ന് വ്യക്തമാക്കിയ ശിവപ്രസാദ്, ആർക്കുവേണ്ടിയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ചോദിച്ചു. പരിപാടിയിൽ ഒരു സംഘപരിവാർ നേതാവ് തന്നെ പ്രസംഗിക്കണമെന്ന നിർബന്ധം അധികൃതർക്ക് എങ്ങനെയുണ്ടായെന്നും വർഗീയത പ്രചരിപ്പിക്കുന്ന ഒരാളെ തിരഞ്ഞുപിടിച്ച് വേദിയിലെത്തിച്ചത് മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





