Malayali Media
Kerala

ആരോഗ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലുള്ള ഭിന്നത രൂക്ഷം; ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ. മുരളീധരന്റെ പരാതി

Admin User06 Oct 202618 views 3 min read
ആരോഗ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലുള്ള ഭിന്നത രൂക്ഷം; ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ. മുരളീധരന്റെ പരാതി
Advertisement

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സ്തംഭിക്കുന്നതിനിടെ മന്ത്രി കെ. മുരളീധരനും പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. താൻ നടപടിയെടുക്കാൻ നിർദ്ദേശിച്ച 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി തടഞ്ഞുവെച്ചിരിക്കുകയാണെന്നും പ്രധാന ഫയലുകളിൽ തീരുമാനം മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്നും കാട്ടി മന്ത്രി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി. സെക്രട്ടറിയെ ആരോഗ്യവകുപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് മന്ത്രിയുടെ പ്രധാന ആവശ്യം.

കെഎംഎസ്‌സിഎൽ ക്രമക്കേടുകളിൽ മുൻ സർക്കാരിനെ രക്ഷിക്കുന്ന തരത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകിയതും മുൻ സർക്കാരിന്റെ കാലത്തെ ക്രമക്കേടുകൾ അന്വേഷിക്കുന്നതിലെ മെല്ലെപ്പോക്കും മന്ത്രിയുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. മന്ത്രി എന്ന നിലയിൽ നയപരമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടും ഉദ്യോഗസ്ഥ തലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പുതിയ മെഡിക്കൽ കോളേജായി പ്രഖ്യാപിച്ച തിരുവനന്തപുരം ജനറൽ ആശുപത്രി, നഴ്സിംഗ് കോളേജ് ഹോസ്റ്റലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും എന്നിവയ്ക്കായി സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ സ്ഥാപനങ്ങൾ മുന്നോട്ടുവന്നിട്ടും അനുമതി നൽകാതെ ഫയൽ തടഞ്ഞുവെച്ചതും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുൻപ് നടത്തിയ മരുന്നുവാങ്ങലിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് മാസം മുൻപ് നൽകിയ ഉത്തരവ് നടപ്പായിട്ടില്ല. മെഡിക്കൽ കോളേജുകളിലെ നിർമ്മാണ ജോലികൾക്കും മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കൽ, പണിതീർത്ത് വെറുതെയിട്ടിരിക്കുന്ന കെട്ടിടങ്ങളും കെട്ടഴിക്കാതിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളും സംബന്ധിച്ച ഓഡിറ്റ് എന്നിവയും ഫയലുകളിൽ ഒതുങ്ങി. കെഎംഎസ്‌സിഎൽ മുൻ എംഡി 19.5 ലക്ഷം രൂപ ചിലവിട്ട് ടെന്നീസ് ക്ലബ്ബിൽ അംഗത്വമെടുത്തതിനെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ലഭിച്ചിട്ടില്ല.

സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമം നേരിട്ടിട്ടും മരുന്ന് വാങ്ങാനുള്ള ടെൻഡർ നടപടികളിലേക്ക് കടക്കാതിരുന്നതാണ് മന്ത്രിയും സെക്രട്ടറിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയത്. ഇതെല്ലാം വകുപ്പിന്റെ ആഭ്യന്തര കാര്യങ്ങൾ മാത്രമാണെന്ന നിലപാടിലാണ് പ്രിൻസിപ്പൽ സെക്രട്ടറി. അതേസമയം ഫയലുകൾ പിടിച്ചുവെക്കുന്നുവെന്ന ആരോഗ്യമന്ത്രിയുടെ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാൻ ശർമിള മേരി ജോസഫ് തയ്യാറായിട്ടില്ല.

Tags:#ആരോഗ്യമന്ത്രി കെ മുരളീധരൻ#പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്#മുഖ്യമന്ത്രിക്ക് പരാതി ആരോഗ്യവകുപ്പ്#കെഎംഎസ്‌സിഎൽ അഴിമതി അന്വേഷണം#തിരുവനന്തപുരം ജനറൽ ആശുപത്രി മെഡിക്കൽ കോളേജ്#സിഎസ്ആർ മാസ്റ്റർ പ്ലാൻ അനുമതി#മരുന്ന് ക്ഷാമം ടെൻഡർ നടപടികൾ#മുൻ എംഡി ടെന്നീസ് ക്ലബ് അംഗത്വം#സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മെഡിക്കൽ കോളേജ്#കേരള രാഷ്ട്രീയം ഭരണ വാർത്തകൾ#Health Minister K Muraleedharan#Principal Secretary Sharmila Mary Joseph#Health Department Tussle Kerala#Complaint to Chief Minister#KMSCL Corruption Investigation#Thiruvananthapuram General Hospital Medical College#Medicine Shortage Tender Delay Kerala#Tennis Club Membership KMSCL MD#Kerala Secretariat Administration News Today
Advertisement

Related News

ചിപ്‌സനുമായുള്ള ഹെലികോപ്റ്റർ വാടകക്കരാർ പുതുക്കില്ല; കമ്പനിയുടെ ഇൻവോയ്‌സ് ഹാജരാക്കി ലോകായുക്തയിൽ സർക്കാർ നിലപാട് വ്യക്തമാക്കി

ചിപ്‌സനുമായുള്ള ഹെലികോപ്റ്റർ വാടകക്കരാർ പുതുക്കില്ല; കമ്പനിയുടെ ഇൻവോയ്‌സ് ഹാജരാക്കി ലോകായുക്തയിൽ സർക്കാർ നിലപാട് വ്യക്തമാക്കി

സുഗതന് ലഭിച്ച ഇളവ് കോൺഗ്രസ്-ബിജെപി ഒത്തുകളി; ഒപ്പ് വ്യാജമെന്നതിൽ അന്വേഷണം നടത്താത്തപക്ഷം കോടതിയെ സമീപിക്കുമെന്ന് സിപിഐഎം

സുഗതന് ലഭിച്ച ഇളവ് കോൺഗ്രസ്-ബിജെപി ഒത്തുകളി; ഒപ്പ് വ്യാജമെന്നതിൽ അന്വേഷണം നടത്താത്തപക്ഷം കോടതിയെ സമീപിക്കുമെന്ന് സിപിഐഎം

എയിംസിന് അനുയോജ്യമായ ഭൂമി സുരേഷ് ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ വ്യക്തമാക്കട്ടെ; വെല്ലുവിളിച്ചിട്ട് പ്രയോജനമില്ലെന്ന് മന്ത്രി കെ. മുരളീധരൻ

എയിംസിന് അനുയോജ്യമായ ഭൂമി സുരേഷ് ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ വ്യക്തമാക്കട്ടെ; വെല്ലുവിളിച്ചിട്ട് പ്രയോജനമില്ലെന്ന് മന്ത്രി കെ. മുരളീധരൻ

ഇ.എൻ. സുരേഷ് ബാബുവിനെതിരെ ക്രിമിനൽ പരാതികളില്ല; പാർട്ടി നടപടിയെന്നത് തെറ്റായ പ്രചാരണമെന്ന് എം.വി. ഗോവിന്ദൻ

ഇ.എൻ. സുരേഷ് ബാബുവിനെതിരെ ക്രിമിനൽ പരാതികളില്ല; പാർട്ടി നടപടിയെന്നത് തെറ്റായ പ്രചാരണമെന്ന് എം.വി. ഗോവിന്ദൻ

കേരളത്തിൽ മരുന്ന് ക്ഷാമമില്ല; എൻഎച്ച്എമ്മിൽ നടക്കുന്നത് പിരിച്ചുവിടലല്ലെന്നും ആരോഗ്യ സെക്രട്ടറി തർക്കം പരിഹരിച്ചെന്നും മന്ത്രി കെ. മുരളീധരൻ

കേരളത്തിൽ മരുന്ന് ക്ഷാമമില്ല; എൻഎച്ച്എമ്മിൽ നടക്കുന്നത് പിരിച്ചുവിടലല്ലെന്നും ആരോഗ്യ സെക്രട്ടറി തർക്കം പരിഹരിച്ചെന്നും മന്ത്രി കെ. മുരളീധരൻ

Comments

Add a Comment

Our Channels

ആരോഗ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലുള്ള ഭിന്നത രൂക്ഷം; ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ. മുരളീധരന്റെ പരാതി | Malayali Media