Malayali Media
Kerala

കേരളത്തിൽ സംഘടന വിപുലീകരിക്കാൻ കോക്രോച്ച് ജനതാ പാർട്ടി; നാല് സോണൽ കോർഡിനേറ്റർമാരെ ചുമതലപ്പെടുത്തി

28 Sept 20263 views 3 min read
കേരളത്തിൽ സംഘടന വിപുലീകരിക്കാൻ കോക്രോച്ച് ജനതാ പാർട്ടി; നാല് സോണൽ കോർഡിനേറ്റർമാരെ ചുമതലപ്പെടുത്തി
Advertisement

കൊച്ചി: സംസ്ഥാനത്ത് സംഘടനാ സംവിധാനം കൂടുതൽ വിപുലപ്പെടുത്താൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ നാല് സോണൽ കോർഡിനേറ്റർമാരെ നിയമിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി ഇതിനകം ഇരുപതിനായിരത്തോളം മലയാളികൾ പാർട്ടിയിൽ അംഗത്വമെടുത്തതായി നേതൃത്വം അറിയിച്ചു. വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിൽ കേരളവും മഹാരാഷ്ട്രയുമാണ് മുൻപന്തിയിലുള്ളത്. സർവ്വകലാശാലാ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് കേരളത്തിൽ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനാണ് പാർട്ടിയുടെ പദ്ധതിയെന്നും നേതാക്കൾ വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് സിജെപി നേതാവ് വിജയ് റെഡ്ഡി മല്ലങ്കി കൊച്ചിയിൽ പ്രസ്താവിച്ചു. കേരളത്തിലടക്കം മുപ്പത്തിയാറ് ലക്ഷത്തോളം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. തങ്ങൾ ജീവനോടെയുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്തേണ്ട ഗതികേടിലാണ് ഇന്ന് രാജ്യത്തെ പൗരന്മാർ. ബിജെപിയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും തമ്മിലുള്ള അവിഹിത കൂട്ടുകെട്ട് ഇപ്പോൾ പൂർണ്ണമായും വെളിച്ചത്തുവന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്ന് ഇനി ആരും അവകാശപ്പെടരുത്. ബിജെപിയെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ് ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത്; പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കങ്ങൾ. ഗ്യാനേഷ് കുമാർ രാജി പ്രഖ്യാപിക്കുന്നത് വരെ രാജ്യവ്യാപകമായി സമരം തുടരുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.

ഗ്യാനേഷ് കുമാർ അടിയന്തരമായി സ്ഥാനം ഒഴിയുക, എസ്‌ഐആർ ക്രമക്കേടുകളിൽ നിഷ്പക്ഷ അന്വേഷണം നടത്തുക, വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സുപ്രീം കോടതി കണ്ടുകെട്ടുക, തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിശ്ചയിക്കുന്ന സമിതി 2023-ന് മുൻപുള്ള രൂപത്തിൽ പുനഃസ്ഥാപിക്കുക എന്നിവയാണ് സിജെപി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. കേരള സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം വിലക്കാനുള്ള വൈസ് ചാൻസലറുടെ തീരുമാനത്തെയും പാർട്ടി രൂക്ഷമായി അപലപിച്ചു. ഇത്തരം ജനാധിപത്യവിരുദ്ധമായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും, പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഇ-ഗ്രാന്റ് തടസ്സപ്പെട്ടിരിക്കുകയാണെന്നും സിജെപി ചൂണ്ടിക്കാട്ടി.

Advertisement

Related News

'സിപിആർ നൽകാൻ പോലും ജീവനക്കാരുണ്ടായിരുന്നില്ല'; കളമശ്ശേരി മെഡിക്കൽ കോളേജിൽ യുവാവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കളുടെ പരാതി

'സിപിആർ നൽകാൻ പോലും ജീവനക്കാരുണ്ടായിരുന്നില്ല'; കളമശ്ശേരി മെഡിക്കൽ കോളേജിൽ യുവാവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കളുടെ പരാതി

ശബരിമല ഇ-ടെൻഡർ അട്ടിമറി: കരാറുകാർക്ക് ഉദ്യോഗസ്ഥ ഒത്താശ ലഭിച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തൽ

ശബരിമല ഇ-ടെൻഡർ അട്ടിമറി: കരാറുകാർക്ക് ഉദ്യോഗസ്ഥ ഒത്താശ ലഭിച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തൽ

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര: വിഷയം പക്വതയോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്ന് കോൺഗ്രസിൽ വികാരം; അതൃപ്തി പുകയുന്നു

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര: വിഷയം പക്വതയോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്ന് കോൺഗ്രസിൽ വികാരം; അതൃപ്തി പുകയുന്നു

കെ.സി. വേണുഗോപാലിനെതിരായ സൈബർ അധിക്ഷേപം: വി.ഡി. സതീശൻ അനുകൂലികളായ 5 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

കെ.സി. വേണുഗോപാലിനെതിരായ സൈബർ അധിക്ഷേപം: വി.ഡി. സതീശൻ അനുകൂലികളായ 5 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

കോഴിക്കോട് കോൺഗ്രസിലെ കടുത്ത പ്രതിഷേധം; ഡിവൈഎസ്പി ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു

കോഴിക്കോട് കോൺഗ്രസിലെ കടുത്ത പ്രതിഷേധം; ഡിവൈഎസ്പി ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു

Comments

Add a Comment

Our Channels

കേരളത്തിൽ സംഘടന വിപുലീകരിക്കാൻ കോക്രോച്ച് ജനതാ പാർട്ടി; നാല് സോണൽ കോർഡിനേറ്റർമാരെ ചുമതലപ്പെടുത്തി | Malayali Media