തിരുവനന്തപുരം: സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിക്കുറിപ്പുകളിൽ ബി.ജെ.പി നേതാവ് വി. മുരളീധരന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതോടെ പരിഹാസക്കുറിപ്പുമായി സന്ദീപ് വാര്യർ എം.എൽ.എ രംഗത്ത്. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിൽ മുരളീധരൻ എന്ന പേരുള്ള ഒരൊറ്റയാൾ മാത്രമല്ല ഉള്ളതെങ്കിലും, കരിമണൽ കർത്ത പണം കൈമാറാൻ സാധ്യതയുള്ള ഒരു മുരളീധരൻ മാത്രമേ ആ പാർട്ടിയിലുള്ളൂവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മറ്റ് രാഷ്ട്രീയ നേതാക്കൾക്ക് ലഭിച്ച ഫണ്ടുകളെല്ലാം അതാത് പാർട്ടികളിലേക്ക് കൃത്യമായി എത്തിയപ്പോൾ, മുരളീധരന് പണം കിട്ടിയെന്ന വിവരം ബി.ജെ.പി നേതൃത്വം അറിഞ്ഞത് ഇന്നലെ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്
കേരളത്തിലെ ബിജെപിയില്‍ മുരളീധരന്‍ ഒരാള്‍ മാത്രമല്ല ഉള്ളത്. എന്നാല്‍ കരിമണല്‍ കര്‍ത്താ കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂ. ഇതര നേതാക്കള്‍ക്ക് ലഭിച്ച പാര്‍ട്ടി ഫണ്ടുകള്‍ ഒക്കെ അതാത് പാര്‍ട്ടികളില്‍ എത്തി. എന്നാല്‍ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞത്.





