Malayali Media
Kerala

സംസ്ഥാനത്തെ ഞെട്ടിച്ച് വൻ ബാങ്ക് വായ്പാ തട്ടിപ്പ്; ഉടമസ്ഥാവകാശമില്ലാത്ത ഭൂമിക്ക് 3000 കോടി മൂല്യം കാട്ടി സാബു എം. ജേക്കബ് തട്ടിയത് 2000 കോടി രൂപയെന്ന് വെളിപ്പെടുത്തൽ

25 Sept 202646 views 3 min read
സംസ്ഥാനത്തെ ഞെട്ടിച്ച് വൻ ബാങ്ക് വായ്പാ തട്ടിപ്പ്; ഉടമസ്ഥാവകാശമില്ലാത്ത ഭൂമിക്ക് 3000 കോടി മൂല്യം കാട്ടി സാബു എം. ജേക്കബ് തട്ടിയത് 2000 കോടി രൂപയെന്ന് വെളിപ്പെടുത്തൽ
Advertisement

കൊച്ചി: തെലങ്കാന ഭരണകൂടത്തിൽ നിന്ന് പാട്ടവ്യവസ്ഥയിൽ ലഭ്യമായ 187.7 ഏക്കർ ഭൂമി ബാങ്കുകളിൽ പണയപ്പെടുത്തി സാബു എം. ജേക്കബ് തട്ടിയെടുത്തത് 2000 കോടി രൂപയെന്ന് റിപ്പോർട്ട്. 2021-ൽ പ്രവർത്തനം ആരംഭിച്ച കിറ്റക്സ് അപ്പാരൽസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ വായ്പാ കുംഭകോണം അരങ്ങേറിയിരിക്കുന്നത്. എസ്.ബി.ഐ ക്യാപ്സിന്റെ (SBI CAP) നേതൃത്വത്തിലുള്ള ബാങ്ക് കൺസോർഷ്യമാണ് ഈ വൻതുക വായ്പയായി അനുവദിച്ചത്.

തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷന്റെ അധീനതയിലുള്ള ഭൂമിയാണ് വായ്പയ്ക്കായി ബാങ്കുകൾക്ക് മുന്നിൽ ജാമ്യമായി വെച്ചത്. സ്വന്തമായി ഉടമസ്ഥാവകാശമില്ലാത്ത ഈ ഭൂമിക്ക് 3000 കോടി രൂപയുടെ വിപണി മൂല്യമുണ്ടെന്ന് കൃത്രിമമായി കാണിച്ചായിരുന്നു തട്ടിപ്പ്. ഈ ഭൂമിക്ക് പുറമെ കിറ്റക്സ് അപ്പാരൽസിന്റെ ബാങ്ക് രേഖകളും ഭാവിയിൽ ലഭിക്കുമെന്ന് അവകാശപ്പെട്ട വരുമാനക്കണക്കുകളുമാണ് അധിക ഈടായി സമർപ്പിച്ചത്.

എന്നാൽ, 2024-25 സാമ്പത്തിക വർഷത്തിൽ കിറ്റക്സ് അപ്പാരൽസിന്റെ ആകെ വരുമാനം 10 കോടി രൂപയിലും താഴെ മാത്രമാണ്. കമ്പനിയുടെ വ്യവസായ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ ആരംഭിച്ചിട്ടുപോലുമില്ല. ആസ്തികൾ പെരുപ്പിച്ചു കാട്ടിയും തെറ്റായ സാമ്പത്തിക കണക്കുകൾ നിരത്തിയും പൊതുമേഖലാ ബാങ്കുകളെ സാബു എം. ജേക്കബ് വഞ്ചിക്കുകയായിരുന്നു.റിപ്പോർട്ടർ ചാനലാണ് വാർത്ത പുറത്തുവിട്ടത്. 

Advertisement

Related News

മുഖ്യമന്ത്രിയുടെ വിമാനയാത്ര: നിസ്സാര വിഷയങ്ങൾ ചർച്ചയാക്കി നേരം കളയേണ്ടതില്ല; ഷാജിയുടെ കാർ യാത്രയും വിവാദമാക്കേണ്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

മുഖ്യമന്ത്രിയുടെ വിമാനയാത്ര: നിസ്സാര വിഷയങ്ങൾ ചർച്ചയാക്കി നേരം കളയേണ്ടതില്ല; ഷാജിയുടെ കാർ യാത്രയും വിവാദമാക്കേണ്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

സർക്കാരിന് ലോട്ടറി നേട്ടം; തിരുവോണം ബമ്പർ വിപണിയിൽ സർവ്വകാല റെക്കോർഡ്, അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു

സർക്കാരിന് ലോട്ടറി നേട്ടം; തിരുവോണം ബമ്പർ വിപണിയിൽ സർവ്വകാല റെക്കോർഡ്, അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു

സ്വകാര്യ കാറിലെ ഔദ്യോഗിക യാത്ര: മന്ത്രി കെ.എം. ഷാജിക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് അഭിഭാഷകന്റെ പരാതി

സ്വകാര്യ കാറിലെ ഔദ്യോഗിക യാത്ര: മന്ത്രി കെ.എം. ഷാജിക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് അഭിഭാഷകന്റെ പരാതി

പറവൂർ താലൂക്ക് ആശുപത്രിയിൽ ഞെട്ടിക്കുന്ന അനാസ്ഥ; മൊബൈൽ ഫ്രീസർ കേടായി മൃതദേഹം അഴുകിയ നിലയിൽ, മകൻ ആരോഗ്യമന്ത്രിക്ക് പരാതി നൽകി

പറവൂർ താലൂക്ക് ആശുപത്രിയിൽ ഞെട്ടിക്കുന്ന അനാസ്ഥ; മൊബൈൽ ഫ്രീസർ കേടായി മൃതദേഹം അഴുകിയ നിലയിൽ, മകൻ ആരോഗ്യമന്ത്രിക്ക് പരാതി നൽകി

എൻ.സി.പി (എസ്)-കോൺഗ്രസ് (എസ്) ലയനം: 'സി.എസ്.പി' നിലവിൽവന്നു; പാർലമെന്ററി ബോർഡ് ചെയർമാനായി എ.കെ. ശശീന്ദ്രൻ

എൻ.സി.പി (എസ്)-കോൺഗ്രസ് (എസ്) ലയനം: 'സി.എസ്.പി' നിലവിൽവന്നു; പാർലമെന്ററി ബോർഡ് ചെയർമാനായി എ.കെ. ശശീന്ദ്രൻ

Comments

Add a Comment

Our Channels

സംസ്ഥാനത്തെ ഞെട്ടിച്ച് വൻ ബാങ്ക് വായ്പാ തട്ടിപ്പ്; ഉടമസ്ഥാവകാശമില്ലാത്ത ഭൂമിക്ക് 3000 കോടി മൂല്യം കാട്ടി സാബു എം. ജേക്കബ് തട്ടിയത് 2000 കോടി രൂപയെന്ന് വെളിപ്പെടുത്തൽ | Malayali Media