Malayali Media
Kerala

ഭിന്നശേഷിക്കാർ വാങ്ങുന്ന വാഹനങ്ങൾക്കുള്ള നികുതിയിളവ് പരിധി 15 ലക്ഷം രൂപയായി ഉയർത്തി; ഉത്തരവ് പുറപ്പെടുവിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ

24 Sept 202615 views 3 min read
ഭിന്നശേഷിക്കാർ വാങ്ങുന്ന വാഹനങ്ങൾക്കുള്ള നികുതിയിളവ് പരിധി 15 ലക്ഷം രൂപയായി ഉയർത്തി; ഉത്തരവ് പുറപ്പെടുവിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ
Advertisement

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വ്യക്തികൾ വാങ്ങുന്ന മോട്ടോർ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നികുതി ഇളവിന്റെ ഉയർന്ന പരിധി സംസ്ഥാന സർക്കാർ ഏഴ് ലക്ഷത്തിൽ നിന്നും 15 ലക്ഷം രൂപയായി വർദ്ധിപ്പിച്ചതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു.

ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി ഉൾപ്പെടെ ഒന്നിലധികം വൈകല്യങ്ങൾ നേരിടുന്ന ആളുകൾ വാങ്ങുന്ന വാഹനങ്ങൾക്ക്, പരമാവധി ഏഴ് ലക്ഷം രൂപ വരെയുള്ള വാങ്ങൽ വിലയ്ക്കായിരുന്നു ഇതുവരെ മോട്ടോർ വാഹന നികുതിയിൽ ഇളവ് അനുവദിച്ചിരുന്നത്. എന്നാൽ 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് അവതരണ വേളയിൽ ഈ പരിധി 15 ലക്ഷം രൂപയായി ഉയർത്തുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു.

ഈ ബജറ്റ് നിർദ്ദേശം പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഭാഗമായി, കേരള മോട്ടോർ വാഹന നികുതി നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തിക്കൊണ്ട് 2022-ലെ മുൻ ഉത്തരവ് പരിഷ്കരിച്ച് സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതായി മന്ത്രി വ്യക്തമാക്കി.

Advertisement

Related News

സംസ്ഥാന സർക്കാരുമായുള്ള വിമാനക്കരാർ സാമ്പത്തികമായി നഷ്ടം; തുടർക്കരാറിലേക്ക് ഇനിയില്ലെന്ന് ചിപ്സൺ ഏവിയേഷൻ

സംസ്ഥാന സർക്കാരുമായുള്ള വിമാനക്കരാർ സാമ്പത്തികമായി നഷ്ടം; തുടർക്കരാറിലേക്ക് ഇനിയില്ലെന്ന് ചിപ്സൺ ഏവിയേഷൻ

പിണറായി വിജയന്റെ അഴിമതിപ്പാരമ്പര്യം വി.ഡി. സതീശനും ഏറ്റെടുത്തു; ഒരുഭാഗത്ത് ചാർട്ടേഡ് ഫ്ലൈറ്റ്, മറുഭാഗത്ത് റേഞ്ച് റോവർ; ഈ സംസ്കാരം മാറണമെന്ന് രാജീവ് ചന്ദ്രശേഖർ

പിണറായി വിജയന്റെ അഴിമതിപ്പാരമ്പര്യം വി.ഡി. സതീശനും ഏറ്റെടുത്തു; ഒരുഭാഗത്ത് ചാർട്ടേഡ് ഫ്ലൈറ്റ്, മറുഭാഗത്ത് റേഞ്ച് റോവർ; ഈ സംസ്കാരം മാറണമെന്ന് രാജീവ് ചന്ദ്രശേഖർ

‘ഷോണ്‍ ജോർജ് കുറച്ച് ഓവറാണ്, പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല’'; ഡയറിയിൽ തന്റെ പേര് തിരുകിക്കയറ്റിയതെന്ന് ജി. സുധാകരൻ

‘ഷോണ്‍ ജോർജ് കുറച്ച് ഓവറാണ്, പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല’'; ഡയറിയിൽ തന്റെ പേര് തിരുകിക്കയറ്റിയതെന്ന് ജി. സുധാകരൻ

കർത്തായിൽ നിന്ന് പണം കൈപ്പറ്റിയോ എന്ന മാധ്യമങ്ങളുടെ ചോദ്യം; മറുപടി നൽകാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ

കർത്തായിൽ നിന്ന് പണം കൈപ്പറ്റിയോ എന്ന മാധ്യമങ്ങളുടെ ചോദ്യം; മറുപടി നൽകാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.എം.ആർ.എൽ കേസിൽ മുഖ്യമന്ത്രിയും പ്രതിസ്ഥാനത്ത്; സത്യം തെളിയാൻ സി.ബി.ഐ അന്വേഷണം അനിവാര്യമെന്ന് ഷോൺ ജോർജ്

സി.എം.ആർ.എൽ കേസിൽ മുഖ്യമന്ത്രിയും പ്രതിസ്ഥാനത്ത്; സത്യം തെളിയാൻ സി.ബി.ഐ അന്വേഷണം അനിവാര്യമെന്ന് ഷോൺ ജോർജ്

Comments

Add a Comment

Our Channels

ഭിന്നശേഷിക്കാർ വാങ്ങുന്ന വാഹനങ്ങൾക്കുള്ള നികുതിയിളവ് പരിധി 15 ലക്ഷം രൂപയായി ഉയർത്തി; ഉത്തരവ് പുറപ്പെടുവിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ | Malayali Media