മലപ്പുറം:കാടാമ്പുഴയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഏകദേശം നൂറ് കിലോ തൂക്കം വരുന്ന ചന്ദനത്തടി വനംവകുപ്പ് സംഘം പിടിച്ചെടുത്തു. കമ്പിവളപ്പിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്നാണ് ചന്ദനമരം മുറിച്ചുമാറ്റി കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ട് വ്യക്തികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
മൂട്ടപ്പറമ്പിൽ മുജീബ് റഹ്മാൻ, കാവുങ്ങൽ അബ്ദുൽസലാം എന്നിവരാണ് പിടിയിലായവർ. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുമുള്ള മരം പണം നൽകി വാങ്ങിയ ശേഷമാണ് ഇവർ മുറിച്ചുമാറ്റിയത്. കരുവാരകുണ്ടിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതികളെ കയ്യോടെ പിടികൂടിയത്. വനംവകുപ്പ് അധികൃതർ കേസിൽ തുടർനടപടികൾ സ്വീകരിച്ചു വരിക
യാണ്.





