തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. വൈകിട്ട് 6.15 മുതൽ അർദ്ധരാത്രി 12.45 വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണത്തിന് സാധ്യതയുള്ളത്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വലിയ വർദ്ധനവുണ്ടായതോടെ മുൻ ദിവസങ്ങളിലേതിനേക്കാൾ 400 മുതൽ 600 മെഗാവാട്ട് വരെ കുറവ് ഇന്നുണ്ടാകാൻ സാധ്യതയുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം അധിക വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയെങ്കിലും വിതരണം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
രാജ്യവ്യാപകമായി വൈദ്യുതി ഉപയോഗം ഉയർന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ സാരമായ കുറവുണ്ടായിട്ടുണ്ട്. കൂടാതെ, ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിച്ച പ്രകാരമുള്ള 12,000 മെഗാവാട്ടിന്റെ ദേശീയതല ക്ഷാമം ഇതുവരെ പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ ഡിമാൻഡ് 5,000 മെഗാവാട്ട് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാറ്റിൽ നിന്നുള്ള ഉത്പാദനത്തിൽ 5,000 മെഗാവാട്ടിന്റെ ഇടിവുണ്ടാകാമെന്നും ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപുറമേ, സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിതമായി നേരിട്ട കുറവും പ്രതിസന്ധി കൂടുതൽ വഷളാക്കുന്നു
ണ്ട്.





