Malayali Media
Kerala

യു.ഡി.എഫ് സർക്കാരിൽ വീണ്ടും സ്വജനപക്ഷപാതം: മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്സണൽ സ്റ്റാഫിൽ ഭർത്താവിന്റെ ബന്ധുവിന് ഉയർന്ന നിയമനം

08 Sept 202630 views 3 min read
യു.ഡി.എഫ് സർക്കാരിൽ വീണ്ടും സ്വജനപക്ഷപാതം: മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്സണൽ സ്റ്റാഫിൽ ഭർത്താവിന്റെ ബന്ധുവിന് ഉയർന്ന നിയമനം
Advertisement

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ബന്ധുനിയമന വിവാദം. മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസിലെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ഭർത്താവിന്റെ അടുത്ത ബന്ധുവിന് നിയമനം നൽകി. ബിന്ദു കൃഷ്ണയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ കൃഷ്ണകുമാറിന്റെ സഹോദരന്റെ ഭാര്യാസഹോദരൻ വി.എൽ. ഹരിക്കാണ് ഈ പദവി ലഭിച്ചത്. മുൻപ് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ ഫിനാൻസ് മാനേജരായി ജോലിനോക്കിയിരുന്ന ഇയാളെ ആദ്യം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും തുടർന്ന് സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും ഉയർത്തുകയായിരുന്നു.

നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ബന്ധുനിയമനമാണിത്. നേരത്തെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സ്വന്തം സഹോദരീഭർത്താവ് ബെന്നി തോമസിനെ നിയമിച്ചത് വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. തുടർന്ന്, തന്റെ സാന്നിധ്യം കാരണം മന്ത്രി സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് കളങ്കമുണ്ടാകരുതെന്ന് വ്യക്തമാക്കി ബെന്നി തോമസ് സ്വമേധയാ രാജി സമർപ്പിക്കുകയായിരുന്നു.

Advertisement

Related News

'നിയമസഭയെ വിവാദങ്ങളിൽ ഉൾപ്പെടുത്തരുത്, കത്ത് കൈപ്പറ്റിയിട്ടില്ല'; രമ്യാ ഹരിദാസിന്റെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

'നിയമസഭയെ വിവാദങ്ങളിൽ ഉൾപ്പെടുത്തരുത്, കത്ത് കൈപ്പറ്റിയിട്ടില്ല'; രമ്യാ ഹരിദാസിന്റെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വിവരങ്ങൾ ചോരുന്നത് തടയാൻ സി.പി.ഐ.എമ്മിന്റെ കടുത്ത നീക്കം: ഫോൺ പരിശോധിക്കാൻ നേതാക്കളിൽ നിന്ന് സമ്മതപത്രം വാങ്ങി; ഒരു വിഭാഗത്തിന് അതൃപ്തി

വിവരങ്ങൾ ചോരുന്നത് തടയാൻ സി.പി.ഐ.എമ്മിന്റെ കടുത്ത നീക്കം: ഫോൺ പരിശോധിക്കാൻ നേതാക്കളിൽ നിന്ന് സമ്മതപത്രം വാങ്ങി; ഒരു വിഭാഗത്തിന് അതൃപ്തി

പ്രിയാ വർഗീസിന്റെ നിയമനം: ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ കണ്ണൂർ സർവ്വകലാശാലയ്ക്കായി അഡ്വ. സുഭാഷ് ചന്ദ്രൻ തുടരും; കേസ് ഇന്ന് സുപ്രീംകോടതിയിൽ

പ്രിയാ വർഗീസിന്റെ നിയമനം: ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ കണ്ണൂർ സർവ്വകലാശാലയ്ക്കായി അഡ്വ. സുഭാഷ് ചന്ദ്രൻ തുടരും; കേസ് ഇന്ന് സുപ്രീംകോടതിയിൽ

സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി. കാപ്പനെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി

സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി. കാപ്പനെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവം: പത്തനംതിട്ട റാന്നിയിൽ യുവാവിനെതിരെ വീണ്ടും പരാതി; ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ്

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവം: പത്തനംതിട്ട റാന്നിയിൽ യുവാവിനെതിരെ വീണ്ടും പരാതി; ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ്

Comments

Add a Comment

Our Channels

യു.ഡി.എഫ് സർക്കാരിൽ വീണ്ടും സ്വജനപക്ഷപാതം: മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്സണൽ സ്റ്റാഫിൽ ഭർത്താവിന്റെ ബന്ധുവിന് ഉയർന്ന നിയമനം | Malayali Media