Malayali Media
Kerala

സ്ത്രീകൾക്കെതിരായ സമസ്തയുടെ നിലപാട് അങ്ങേയറ്റം സ്ത്രീവിരുദ്ധവും കാലഹരണപ്പെട്ടതും; തുറന്നടിച്ച് കെ.കെ. ശൈലജ

30 Aug 202629 views 3 min read
സ്ത്രീകൾക്കെതിരായ സമസ്തയുടെ നിലപാട് അങ്ങേയറ്റം സ്ത്രീവിരുദ്ധവും കാലഹരണപ്പെട്ടതും; തുറന്നടിച്ച് കെ.കെ. ശൈലജ
Advertisement

കണ്ണൂർ: പൊതുവിടങ്ങളിലും വേദികളിലും സ്ത്രീകളെ എത്തിക്കുന്നത് അനുചിതമാണെന്ന തരത്തിൽ സമസ്ത നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന സി.പി.ഐ.എം നേതാവ് കെ.കെ. ശൈലജ. സമസ്തയുടേത് ആധുനിക കാലഘട്ടത്തിന് ഒട്ടും നിരക്കാത്തതും കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞതുമായ നിലപാടാണെന്ന് അവർ ചൂണ്ടിക്കാട്ടി. സ്ത്രീകളെ വീടുകളുടെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് ഫ്യൂഡൽ സമ്പ്രദായങ്ങളുടെ ഭാഗമാണെന്നും അവർ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കെ.കെ. ശൈലജ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. ഇന്ന് കേരളത്തില്‍ മുസ്ലിം സ്തീകള്‍ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളില്‍ വിന്യസിക്കപ്പെട്ടവരുമാണ് അവരില്‍ എം എല്‍ എമാരും മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍മാരും പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളുമുണ്ട്. ജഡ്ജിമാരും വക്കീലന്മാരും ഡോക്ടര്‍മാരും അധ്യാപകരും ടെക്നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട്. അവര്‍ പൊതു സ്ഥലങ്ങളില്‍ ഒത്തുചേരുകയും മീറ്റിംഗ് കളില്‍ വേദി പങ്കെടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡല്‍ ആചാരക്രമമാണ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയില്‍ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ല

Tags:#kk shailaja#samastha
Advertisement

Related News

കാന്തപുരം സുന്നികളുടെ നിലപാടുകൾ താലിബാനിസത്തിന് സമാനം; രൂക്ഷ വിമർശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ ശബ്നം നൂർജഹാൻ

കാന്തപുരം സുന്നികളുടെ നിലപാടുകൾ താലിബാനിസത്തിന് സമാനം; രൂക്ഷ വിമർശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ ശബ്നം നൂർജഹാൻ

പിണറായിയുടേത് ഭീഷണിപ്പെടുത്തുന്ന ശൈലി, സി.പി.ഐ.എം തെറ്റുകൾ തിരുത്താൻ ഒരുക്കമല്ല; ആഞ്ഞടിച്ച് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ

പിണറായിയുടേത് ഭീഷണിപ്പെടുത്തുന്ന ശൈലി, സി.പി.ഐ.എം തെറ്റുകൾ തിരുത്താൻ ഒരുക്കമല്ല; ആഞ്ഞടിച്ച് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കുന്നതിനെതിരെ ജീവനക്കാരുടെ പ്രക്ഷോഭം; സ്ഥാനക്കയറ്റവും ട്രാൻസ്ഫറും തുലാസിലായെന്ന് പരാതി

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കുന്നതിനെതിരെ ജീവനക്കാരുടെ പ്രക്ഷോഭം; സ്ഥാനക്കയറ്റവും ട്രാൻസ്ഫറും തുലാസിലായെന്ന് പരാതി

സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരത്തിലേക്ക്; നീതി തേടി മലയാള സർവകലാശാലാ ഗവേഷക അനഘ

സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരത്തിലേക്ക്; നീതി തേടി മലയാള സർവകലാശാലാ ഗവേഷക അനഘ

74-ൽ 46 പേരും തോറ്റു; മൂല്യനിർണ്ണയത്തിൽ ഗുരുതര പാളിച്ചയെന്ന് ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ, വി.സിക്ക് പരാതി നൽകി

74-ൽ 46 പേരും തോറ്റു; മൂല്യനിർണ്ണയത്തിൽ ഗുരുതര പാളിച്ചയെന്ന് ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ, വി.സിക്ക് പരാതി നൽകി

Comments

Add a Comment

Our Channels

സ്ത്രീകൾക്കെതിരായ സമസ്തയുടെ നിലപാട് അങ്ങേയറ്റം സ്ത്രീവിരുദ്ധവും കാലഹരണപ്പെട്ടതും; തുറന്നടിച്ച് കെ.കെ. ശൈലജ | Malayali Media