Malayali Media
Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരുടെ സംഘർഷം: ഒരാൾക്ക് കുത്തേറ്റു; സബ് ജയിലിൽ ഉദ്യോഗസ്ഥന് മർദ്ദനം

30 Aug 202615 views 3 min read
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരുടെ സംഘർഷം: ഒരാൾക്ക് കുത്തേറ്റു; സബ് ജയിലിൽ ഉദ്യോഗസ്ഥന് മർദ്ദനം
Advertisement

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ പരസ്പരം ഏറ്റുമുട്ടി. വാക്കുതർക്കത്തെത്തുടർന്നുണ്ടായ അക്രമത്തിൽ കോട്ടയം സ്വദേശിയായ മനു എന്ന തടവുകാരന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം സ്വദേശിയായ അപ്പു എന്നയാളാണ് മനുവിനെ ആക്രമിച്ചത്.

അതേസമയം, കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ ഒരു തടവുകാരന്റെ ആക്രമണത്തിൽ ജയിൽ ഉദ്യോഗസ്ഥന് പരിക്കേറ്റു. പീഡനക്കേസിലെ വിചാരണത്തടവുകാരനായ സുഹൈൽ എന്നയാളാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ചിൽനേഷ് ചന്ദ്രനെ മർദ്ദിച്ചത്. സംഭവത്തിൽ അസിസ്റ്റന്റ് സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:#kannur#central jail
Advertisement

Related News

കാന്തപുരം സുന്നികളുടെ നിലപാടുകൾ താലിബാനിസത്തിന് സമാനം; രൂക്ഷ വിമർശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ ശബ്നം നൂർജഹാൻ

കാന്തപുരം സുന്നികളുടെ നിലപാടുകൾ താലിബാനിസത്തിന് സമാനം; രൂക്ഷ വിമർശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ ശബ്നം നൂർജഹാൻ

പിണറായിയുടേത് ഭീഷണിപ്പെടുത്തുന്ന ശൈലി, സി.പി.ഐ.എം തെറ്റുകൾ തിരുത്താൻ ഒരുക്കമല്ല; ആഞ്ഞടിച്ച് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ

പിണറായിയുടേത് ഭീഷണിപ്പെടുത്തുന്ന ശൈലി, സി.പി.ഐ.എം തെറ്റുകൾ തിരുത്താൻ ഒരുക്കമല്ല; ആഞ്ഞടിച്ച് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കുന്നതിനെതിരെ ജീവനക്കാരുടെ പ്രക്ഷോഭം; സ്ഥാനക്കയറ്റവും ട്രാൻസ്ഫറും തുലാസിലായെന്ന് പരാതി

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കുന്നതിനെതിരെ ജീവനക്കാരുടെ പ്രക്ഷോഭം; സ്ഥാനക്കയറ്റവും ട്രാൻസ്ഫറും തുലാസിലായെന്ന് പരാതി

സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരത്തിലേക്ക്; നീതി തേടി മലയാള സർവകലാശാലാ ഗവേഷക അനഘ

സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരത്തിലേക്ക്; നീതി തേടി മലയാള സർവകലാശാലാ ഗവേഷക അനഘ

74-ൽ 46 പേരും തോറ്റു; മൂല്യനിർണ്ണയത്തിൽ ഗുരുതര പാളിച്ചയെന്ന് ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ, വി.സിക്ക് പരാതി നൽകി

74-ൽ 46 പേരും തോറ്റു; മൂല്യനിർണ്ണയത്തിൽ ഗുരുതര പാളിച്ചയെന്ന് ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ, വി.സിക്ക് പരാതി നൽകി

Comments

Add a Comment

Our Channels

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരുടെ സംഘർഷം: ഒരാൾക്ക് കുത്തേറ്റു; സബ് ജയിലിൽ ഉദ്യോഗസ്ഥന് മർദ്ദനം | Malayali Media