Malayali Media
Kerala

വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിയതുപോലെ സംസ്ഥാന ഖജനാവ് കാലിയാക്കരുത്; ഒ.ജെ. ജനീഷിന് മറുപടിയുമായി ചിന്താ ജെറോം

25 Aug 20263 views 3 min read
വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിയതുപോലെ സംസ്ഥാന ഖജനാവ് കാലിയാക്കരുത്; ഒ.ജെ. ജനീഷിന് മറുപടിയുമായി ചിന്താ ജെറോം
Advertisement

കൊച്ചി: കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ.ജെ. ജനീഷിന്റെ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലുള്ള ഒരു യുവാവ് സംസ്ഥാന മന്ത്രിസഭയുടെ ഭാഗമായത് സ്വാഗതാർഹമായ കാര്യമാണെന്ന് വ്യക്തമാക്കിയ അവർ, എന്നാൽ സാധാരണക്കാരെ കബളിപ്പിച്ച് പിരിച്ചെടുത്ത വയനാട് ദുരിതാശ്വാസ ഫണ്ട് സ്വന്തം സംഘടന മുക്കിയതുപോലെ കേരളത്തിന്റെ ഖജനാവ് കൊള്ളയടിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

മുൻഗാമിയെ വിവിധ കേസുകളിൽ നിന്ന് സംരക്ഷിക്കാനായി മന്ത്രിപദവി ദുരുപയോഗം ചെയ്യില്ലെന്ന് കരുതുന്നുവെന്നും ചിന്താ ജെറോം പരിഹസിച്ചു. ലഹരി മാഫിയാ സംഘങ്ങളായ സോഷ്യൽ മീഡിയ പ്രചാരകരെ കൂട്ടുപിടിച്ച് സാധാരണക്കാരായ വനിതാ ജനപ്രതിനിധികളെയും പ്രവർത്തകരെയും സൈബറിടങ്ങളിൽ വ്യക്തിഹത്യ നടത്താൻ മന്ത്രിയെന്ന നിലയിൽ കൂട്ടുനിൽക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു. തങ്ങൾ അണിനിരന്ന റാലിയിൽ പിന്നിൽ നിന്ന പ്രവർത്തകൻ തെറ്റായ മുദ്രാവാക്യം വിളിച്ചപ്പോൾ, അത് സ്ത്രീവിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ് ഉടൻ വിലക്കാനും ഏറ്റുവിളിക്കാതിരിക്കാനുമുള്ള രാഷ്ട്രീയ ആർജ്ജവം കാട്ടിയ പ്രസ്ഥാനമാണ് തങ്ങളുടേതെന്നും അവർ ചൂണ്ടിക്കാട്ടി.

നേരത്തെ, ഡി.വൈ.എഫ്.ഐ ഒരു വനിതയെ പ്രസിഡന്റാക്കിയത് സംഘടനകൾക്ക് മാതൃകയാണെന്നും സ്വാഗതാർഹമാണെന്നും പറഞ്ഞ ഒ.ജെ. ജനീഷ്, എന്നാൽ ഒരു വനിതാ അധ്യക്ഷ തെരുവിലിറങ്ങി കേൾക്കാൻ അറയ്ക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിക്കരുതെന്ന് വിമർശിച്ചിരുന്നു. ഈ പരാമർശങ്ങൾക്കാണ് ചിന്താ ജെറോം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകിയിരിക്കുന്നത്.

Tags:#OJ JANEESH#CHINTHA JEROME
Advertisement

Related News

Comments

Add a Comment

Our Channels

വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിയതുപോലെ സംസ്ഥാന ഖജനാവ് കാലിയാക്കരുത്; ഒ.ജെ. ജനീഷിന് മറുപടിയുമായി ചിന്താ ജെറോം | Malayali Media