Malayali Media
Kerala

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

24 Aug 202631 views 3 min read
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്
Advertisement

തിരുവനന്തപുരം: വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ വരുംദിവസങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച (ആഗസ്റ്റ് 27) വരെ സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. മോശം കാലാവസ്ഥയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ പരമാവധി 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഫലമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി.

Tags:#kerala#monsoon alert
Advertisement

Related News

ഫണ്ടായി ലഭിക്കുന്ന കോടികൾ നേതാക്കൾ വീതിച്ചെടുക്കുന്നു; ബി.ജെ.പി വിട്ടതിന് പിന്നാലെ കള്ളപ്പണ ആരോപണവുമായി നടൻ ദേവൻ

ഫണ്ടായി ലഭിക്കുന്ന കോടികൾ നേതാക്കൾ വീതിച്ചെടുക്കുന്നു; ബി.ജെ.പി വിട്ടതിന് പിന്നാലെ കള്ളപ്പണ ആരോപണവുമായി നടൻ ദേവൻ

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കം: ഡിവിഷൻ ഓഫീസ് ഉപരോധിച്ച് ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും; പ്രതിഷേധം ശക്തം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കം: ഡിവിഷൻ ഓഫീസ് ഉപരോധിച്ച് ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും; പ്രതിഷേധം ശക്തം

ബിനോയ് വിശ്വത്തിന് പാർട്ടി മറുപടി നൽകില്ല; സി.പി.ഐയെ പ്രകോപിപ്പിക്കേണ്ടെന്ന് സി.പി.ഐ.എം, പ്രതികരിക്കേണ്ടത് പിണറായി തന്നെയെന്ന് നേതൃത്വം

ബിനോയ് വിശ്വത്തിന് പാർട്ടി മറുപടി നൽകില്ല; സി.പി.ഐയെ പ്രകോപിപ്പിക്കേണ്ടെന്ന് സി.പി.ഐ.എം, പ്രതികരിക്കേണ്ടത് പിണറായി തന്നെയെന്ന് നേതൃത്വം

കൊടുവള്ളിയിൽ 12-കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം: ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കെ മുഖ്യപ്രതി ദുബായിലേക്ക് കടന്നു

കൊടുവള്ളിയിൽ 12-കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം: ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കെ മുഖ്യപ്രതി ദുബായിലേക്ക് കടന്നു

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ടാങ്കർ ഇടിച്ചുകയറി തീപിടിച്ചു; മെക്കാനിക്കും സഹായിക്കും ദാരുണാന്ത്യം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ടാങ്കർ ഇടിച്ചുകയറി തീപിടിച്ചു; മെക്കാനിക്കും സഹായിക്കും ദാരുണാന്ത്യം

Comments

Add a Comment

Our Channels

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട് | Malayali Media