Malayali Media
Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധ: തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു

20 Aug 202611 views 3 min read
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധ: തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാക്ടീരിയ ബാധ റിപ്പോർട്ട് ചെയ്തു. തലസ്ഥാന ജില്ലയിലെ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള നന്നംകുഴി സ്വദേശിയായ മൂന്ന് വയസ്സുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 12-ന് കുട്ടിയുടെ കുടുംബം നാഗർകോവിലിലേക്ക് ക്ഷേത്രദർശനത്തിനായി യാത്ര പോയിരുന്നു. യാത്രാവേളയിൽ കുട്ടിയുടെ മാതാപിതാക്കൾ പാതയോരത്തുനിന്ന് സർബത്ത് വാങ്ങി കുടിച്ചിരുന്നതായാണ് വിവരം. പിറ്റേദിവസം രാവിലെ മുതൽ കുട്ടിക്ക് കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം എസ്.ഐ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്.

മനുഷ്യരുടെ കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. കടുത്ത വയറിളക്കം, പനി, വയറുവേദന, കടുത്ത ക്ഷീണം, മലത്തോടൊപ്പം രക്തം പോകൽ എന്നിവയാണ് ഇതിന്റെ പ്രമുഖ ലക്ഷണങ്ങൾ. എങ്കിലും രോഗബാധിതരായ എല്ലാവരിലും ലക്ഷണങ്ങൾ പൂർണ്ണമായി പ്രകടമാകണമെന്നില്ല. ബാക്ടീരിയ ശരീരത്തിനുള്ളിൽ പ്രവേശിച്ച് സാധാരണയായി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.

Tags:#shigella#health
Advertisement

Related News

വീണ ടി. ഉപയോഗിച്ച സിം കാർഡ് നന്ദുലാലിന്റെ പേരിൽ; ഉപയോഗിച്ചതിന്റെ കാരണം അറിയില്ലെന്ന് മൊഴി, വിശദ അന്വേഷണത്തിലേക്ക് ഇ.ഡി

വീണ ടി. ഉപയോഗിച്ച സിം കാർഡ് നന്ദുലാലിന്റെ പേരിൽ; ഉപയോഗിച്ചതിന്റെ കാരണം അറിയില്ലെന്ന് മൊഴി, വിശദ അന്വേഷണത്തിലേക്ക് ഇ.ഡി

ഇ.ഡി റെയ്ഡിലൂടെ മുഹമ്മദ് റിയാസിനെ ലക്ഷ്യമിടാൻ നീക്കം; രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കുമെന്ന് എം.വി. ഗോവിന്ദൻ

ഇ.ഡി റെയ്ഡിലൂടെ മുഹമ്മദ് റിയാസിനെ ലക്ഷ്യമിടാൻ നീക്കം; രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കുമെന്ന് എം.വി. ഗോവിന്ദൻ

കേരള സർവകലാശാലാ ആസ്ഥാനത്ത് അതിക്രമിച്ചു കയറി പ്രതിഷേധം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസ്

കേരള സർവകലാശാലാ ആസ്ഥാനത്ത് അതിക്രമിച്ചു കയറി പ്രതിഷേധം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസ്

പുലിക്കളി കണ്ടാൽ ഓക്കാനം വരുന്ന  വൈകൃതമെന്ന് വി.കെ. ശ്രീരാമൻ; ബോഡി ഷെയ്മിങ്ങെന്ന് ആക്ഷേപിച്ച് പുലിക്കളി സംഘങ്ങൾ രംഗത്ത്

പുലിക്കളി കണ്ടാൽ ഓക്കാനം വരുന്ന വൈകൃതമെന്ന് വി.കെ. ശ്രീരാമൻ; ബോഡി ഷെയ്മിങ്ങെന്ന് ആക്ഷേപിച്ച് പുലിക്കളി സംഘങ്ങൾ രംഗത്ത്

തിരുവനന്തപുരം - എറണാകുളം റൂട്ടിൽ വിമാനസമാന സൗകര്യങ്ങളോടെ കെ.എസ്.ആർ.ടി.സിയുടെ പുതിയ ആഡംബര എക്സിക്യൂട്ടീവ് വോൾവോ സർവീസ് ആരംഭിച്ചു

തിരുവനന്തപുരം - എറണാകുളം റൂട്ടിൽ വിമാനസമാന സൗകര്യങ്ങളോടെ കെ.എസ്.ആർ.ടി.സിയുടെ പുതിയ ആഡംബര എക്സിക്യൂട്ടീവ് വോൾവോ സർവീസ് ആരംഭിച്ചു

Comments

Add a Comment

Our Channels

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധ: തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു | Malayali Media