Malayali Media
Kerala

സ്പാ കേന്ദ്രങ്ങളുടെ മറവിൽ എം.ഡി.എം.എ വിൽപ്പന; വയനാട്ടിൽ 2.229 ഗ്രാം രാസലഹരിയുമായി യുവാവ് എക്സൈസ് പിടിയിൽ

19 Aug 20261 views 3 min read
സ്പാ കേന്ദ്രങ്ങളുടെ മറവിൽ എം.ഡി.എം.എ വിൽപ്പന; വയനാട്ടിൽ 2.229 ഗ്രാം രാസലഹരിയുമായി യുവാവ് എക്സൈസ് പിടിയിൽ
Advertisement

വയനാട്: സ്പാ കേന്ദ്രങ്ങളെ മറയാക്കി നടത്തിയ എം.ഡി.എം.എ വിൽപ്പന എക്സൈസ് പിടികൂടി. വയനാട് വൈത്തിരി തളിപ്പുഴയിൽ നടത്തിയ പരിശോധനയിൽ 2.229 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് താമരശ്ശേരി കാരാടി സ്വദേശിയായ സായൂജ് ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ലഹരിക്കെതിരെയുള്ള എക്സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.

കഴിഞ്ഞ ദിവസങ്ങളിലായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, സർക്കിൾ, റെയ്ഞ്ച് ഓഫീസുകൾ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ വ്യാപകമായ റെയ്ഡുകളും മിന്നൽ പരിശോധനകളുമാണ് നടന്നു വരുന്നത്. ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തുക, അന്തർസംസ്ഥാന ലഹരിക്കടത്ത് തടയുക, വിപണന ശൃംഖലകൾ തകർക്കുക എന്നിവയ്ക്കൊപ്പം പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ സ്കൂൾ-കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം ശക്തമാക്കുകയുമാണ് ഈ പ്രത്യേക ദൗത്യത്തിലൂടെ എക്സൈസ് പ്രധാനമായും ലക്ഷ്യമിടുന്നത്.

Tags:#operation thunder#kerala#excise
Advertisement

Related News

കരുവാറ്റ കൊലക്കേസ്: പദ്ധതിയിട്ടത് 'സ്‌പൈഡർ' സിനിമ മാതൃകയിലുള്ള കൊലപാതകം; ഞെട്ടിക്കുന്ന ആസൂത്രണ വിവരങ്ങൾ പുറത്ത്

കരുവാറ്റ കൊലക്കേസ്: പദ്ധതിയിട്ടത് 'സ്‌പൈഡർ' സിനിമ മാതൃകയിലുള്ള കൊലപാതകം; ഞെട്ടിക്കുന്ന ആസൂത്രണ വിവരങ്ങൾ പുറത്ത്

പൂഞ്ഞാറിൽ ബിജെപി ചെലവാക്കിയത് നാലരക്കോടിയിലധികം; പി.സി. ജോർജിന്റെ വെളിപ്പെടുത്തലിൽ പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാറിൽ ബിജെപി ചെലവാക്കിയത് നാലരക്കോടിയിലധികം; പി.സി. ജോർജിന്റെ വെളിപ്പെടുത്തലിൽ പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ

മുൻ എസ്.ഐയെ ഭീഷണിപ്പെടുത്തിയ സംഭവം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ പ്രതി നിലമ്പൂർ സ്വദേശി ഷബി റുഷ്ത് പിടിയിൽ

മുൻ എസ്.ഐയെ ഭീഷണിപ്പെടുത്തിയ സംഭവം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ പ്രതി നിലമ്പൂർ സ്വദേശി ഷബി റുഷ്ത് പിടിയിൽ

കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ; ഗതാഗത മന്ത്രി സി.പി. ജോണിന്റെ വ്യാഴാഴ്ച വരെയുള്ള ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ; ഗതാഗത മന്ത്രി സി.പി. ജോണിന്റെ വ്യാഴാഴ്ച വരെയുള്ള ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

നിയമസഭാ കയ്യാങ്കളി: എ.ടി. ജോർജിനെതിരായ കേസും ഹൈക്കോടതി റദ്ദാക്കി; യുഡിഎഫ് മുൻ എംഎൽഎമാർക്ക് പൂർണ്ണ ആശ്വാസം

നിയമസഭാ കയ്യാങ്കളി: എ.ടി. ജോർജിനെതിരായ കേസും ഹൈക്കോടതി റദ്ദാക്കി; യുഡിഎഫ് മുൻ എംഎൽഎമാർക്ക് പൂർണ്ണ ആശ്വാസം

Comments

Add a Comment

Our Channels

സ്പാ കേന്ദ്രങ്ങളുടെ മറവിൽ എം.ഡി.എം.എ വിൽപ്പന; വയനാട്ടിൽ 2.229 ഗ്രാം രാസലഹരിയുമായി യുവാവ് എക്സൈസ് പിടിയിൽ | Malayali Media