Malayali Media
Kerala

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ല: ഗൈനക്കോളജി വിഭാഗം പൂട്ടി; ഗർഭിണികൾ ദുരിതത്തിൽ

19 Aug 20265 views 3 min read
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ല: ഗൈനക്കോളജി വിഭാഗം പൂട്ടി; ഗർഭിണികൾ ദുരിതത്തിൽ
Advertisement

മലപ്പുറം: ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചതായി പരാതി. ചികിത്സ മുടങ്ങിയതോടെ ഗർഭിണികൾ അടക്കമുള്ള രോഗികൾ കടുത്ത ദുരിതത്തിലാണ്. സേവനത്തിലുള്ള ഡോക്ടർമാർ അവധിയെടുത്ത് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുകയാണെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. പകരക്കാരെ നിയമിക്കാതെ ട്രാൻസ്ഫർ നൽകിയതിലും ക്രമക്കേട് ആരോപിക്കപ്പെടുന്നുണ്ട്. പ്രസവത്തിനെത്തുന്നവരെ നിലവിൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യമാണുള്ളത്.

രണ്ട് സീനിയർ കൺസൾട്ടന്റുമാരും ഒരു ജൂനിയർ കൺസൾട്ടന്റുമടക്കം മൂന്ന് ഡോക്ടർമാരാണ് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലുള്ളത്. ഇതിൽ ജൂനിയർ കൺസൾട്ടന്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കായി അവധിയിലാണ്. സീനിയർ കൺസൾട്ടന്റുമാരിൽ ഒരാൾ ദീർഘകാല അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ, മറ്റേയാൾ മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയി. എന്നാൽ ഇവിടേക്ക് പുതിയ നിയമനം ഇതുവരെ നടത്തിയിട്ടില്ല. ഇവരുടെ അവധി സംബന്ധിച്ച നടപടികൾ പൂർത്തിയാകാത്തതാണ് പകരം നിയമനം വൈകാൻ കാരണമെന്നാണ് വിശദീകരണം.

സാധാരണക്കാർ പൂർണ്ണമായും ആശ്രയിക്കുന്ന ആശുപത്രിയിൽ ചികിത്സ ലഭ്യമാകാത്തതിനെതിരെ രോഗികളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നിലവിലിരുന്ന ഡോക്ടർക്ക് പകരക്കാരനെ കണ്ടെത്താതെ എങ്ങനെ സ്ഥലംമാറ്റം നൽകിയെന്ന കാര്യത്തിലും ദുരൂഹതയുണ്ട്. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം.

Advertisement

Related News

തീവ്ര ന്യൂനമർദ്ദ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്, തീരമേഖലകളിൽ റെഡ് അലർട്ട് ജാഗ്രത

തീവ്ര ന്യൂനമർദ്ദ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്, തീരമേഖലകളിൽ റെഡ് അലർട്ട് ജാഗ്രത

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കം: ബിജെപി മേഖലാ പ്രഭാരിമാരെ പുനഃസംഘടിപ്പിച്ചു; ശ്രദ്ധേയ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ ടീമിന് ചുമതല

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കം: ബിജെപി മേഖലാ പ്രഭാരിമാരെ പുനഃസംഘടിപ്പിച്ചു; ശ്രദ്ധേയ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ ടീമിന് ചുമതല

വി.സി മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ട് എസ്.എഫ്.ഐയുടെ വേറിട്ട പ്രതിഷേധം; ആർ.എസ്.എസിന് ദാസ്യപ്പണി ചെയ്യുന്ന സംഘിയായി വി.സി മാറിയെന്ന് വിമർശനം

വി.സി മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ട് എസ്.എഫ്.ഐയുടെ വേറിട്ട പ്രതിഷേധം; ആർ.എസ്.എസിന് ദാസ്യപ്പണി ചെയ്യുന്ന സംഘിയായി വി.സി മാറിയെന്ന് വിമർശനം

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടുവിലേക്ക് നീട്ടാൻ സർക്കാർ സജ്ജം; കുട്ടികൾക്കുള്ള ഓണക്കാല സൗജന്യ അരി വിതരണത്തിന് തുടക്കം

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടുവിലേക്ക് നീട്ടാൻ സർക്കാർ സജ്ജം; കുട്ടികൾക്കുള്ള ഓണക്കാല സൗജന്യ അരി വിതരണത്തിന് തുടക്കം

ഐഷി ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കിയതായി പരാതി

ഐഷി ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കിയതായി പരാതി

Comments

Add a Comment

Our Channels

പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായ വീഴ്ചകൾ: കേരള സർവകലാശാലാ പരീക്ഷാ കൺട്രോളറെ മാറ്റണമെന്ന് കെ.എസ്.യു സെനറ്റ് അംഗം എച്ച്.എസ്. ആദർശ് | Malayali Media