Malayali Media
Kerala

ഐഷി ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കിയതായി പരാതി

19 Aug 20263 views 3 min read
ഐഷി ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കിയതായി പരാതി
Advertisement

മലപ്പുറം: എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പരിപാടി നടത്തിയതിന് പിന്നാലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി ആക്ഷേപം. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മുൻ ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിനന്ദിനെതിരെ പ്രതികാര നടപടിയുടെ ഭാഗമായി വി.സി പി. രവീന്ദ്രൻ നടപടിയെടുത്തതായാണ് വിവരം. അഭിനന്ദിനെ ക്യാമ്പസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയതായി കാണിച്ച് ഡിപ്പാർട്ട്മെന്റ് നോട്ടീസ് നൽകിയിട്ടുണ്ട്.

വിഷയത്തിൽ വി.സിക്കെതിരെ കടുത്ത വിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. സർക്കാർ സർവകലാശാലകളെ സ്വന്തം സ്വകാര്യ സ്വത്തായാണ് വി.സിമാർ കാണുന്നതെന്നും, സർക്കാരും വകുപ്പ് മന്ത്രിയും സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അഭിനന്ദിനെ തിരിച്ചെടുക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വി.സിക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ തനിക്ക് പഠിക്കാനുള്ള അവകാശമാണ് നിഷേധിക്കുന്നതെന്ന് അഭിനന്ദ് പ്രതികരിച്ചു. ഏതുതരത്തിലുള്ള നടപടികൾ നേരിടേണ്ടി വന്നാലും പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും വിദ്യാർത്ഥികളെ പുറത്താക്കി സമരങ്ങളുടെ ശക്തി ഇല്ലാതാക്കാമെന്നത് വി.സിയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:#CALICUT UNIVERSITY#AISHA GHOSH
Advertisement

Related News

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടുവിലേക്ക് നീട്ടാൻ സർക്കാർ സജ്ജം; കുട്ടികൾക്കുള്ള ഓണക്കാല സൗജന്യ അരി വിതരണത്തിന് തുടക്കം

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടുവിലേക്ക് നീട്ടാൻ സർക്കാർ സജ്ജം; കുട്ടികൾക്കുള്ള ഓണക്കാല സൗജന്യ അരി വിതരണത്തിന് തുടക്കം

വഖഫ് ബോർഡിലേക്ക് അമുസ്‌ലിം അംഗങ്ങളെ നിയോഗിക്കുന്നതിൽ മുൻനിലപാട് മാറ്റി സർക്കാർ; തീരുമാനം സുപ്രീംകോടതി വിധിക്ക് ശേഷമെന്ന് ഹൈക്കോടതിയിൽ വിശദീകരണം

വഖഫ് ബോർഡിലേക്ക് അമുസ്‌ലിം അംഗങ്ങളെ നിയോഗിക്കുന്നതിൽ മുൻനിലപാട് മാറ്റി സർക്കാർ; തീരുമാനം സുപ്രീംകോടതി വിധിക്ക് ശേഷമെന്ന് ഹൈക്കോടതിയിൽ വിശദീകരണം

മുല്ലപ്പെരിയാർ കേസ്: സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്പെഷ്യൽ കോൺസലായി അഡ്വ. റോയ് എബ്രഹാമിനെ നിയമിച്ചു

മുല്ലപ്പെരിയാർ കേസ്: സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്പെഷ്യൽ കോൺസലായി അഡ്വ. റോയ് എബ്രഹാമിനെ നിയമിച്ചു

ബെവ്‌കോ ജീവനക്കാർക്ക് ഓണസമ്മാനം: ബോണസ് 1,05,000 രൂപയായി ഉയർത്തി; അഡ്വാൻസായി 50,000 രൂപ വരെ

ബെവ്‌കോ ജീവനക്കാർക്ക് ഓണസമ്മാനം: ബോണസ് 1,05,000 രൂപയായി ഉയർത്തി; അഡ്വാൻസായി 50,000 രൂപ വരെ

ചടങ്ങിൽ വൈകിയെത്തിയതിൽ അടൂർ ഗോപാലകൃഷ്ണനോട് ആത്മാർത്ഥമായി മാപ്പ് പറഞ്ഞു; കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നുവെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

ചടങ്ങിൽ വൈകിയെത്തിയതിൽ അടൂർ ഗോപാലകൃഷ്ണനോട് ആത്മാർത്ഥമായി മാപ്പ് പറഞ്ഞു; കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നുവെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

Comments

Add a Comment

Our Channels

ഐഷി ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കിയതായി പരാതി | Malayali Media