Malayali Media
Kerala

തീവ്ര ന്യൂനമർദ്ദ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്, തീരമേഖലകളിൽ റെഡ് അലർട്ട് ജാഗ്രത

19 Aug 202634 views 3 min read
തീവ്ര ന്യൂനമർദ്ദ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്, തീരമേഖലകളിൽ റെഡ് അലർട്ട് ജാഗ്രത
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.

കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ പെയ്യുന്ന മഴയെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിന്റെ (റെഡ് അലർട്ട്) പശ്ചാത്തലത്തിൽ, ഇന്നും നാളെയും (ഓഗസ്റ്റ് 19, 20) കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ നിന്ന് തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി.

Tags:#RAIN ALERT
Advertisement

Related News

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കം: ബിജെപി മേഖലാ പ്രഭാരിമാരെ പുനഃസംഘടിപ്പിച്ചു; ശ്രദ്ധേയ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ ടീമിന് ചുമതല

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കം: ബിജെപി മേഖലാ പ്രഭാരിമാരെ പുനഃസംഘടിപ്പിച്ചു; ശ്രദ്ധേയ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ ടീമിന് ചുമതല

വി.സി മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ട് എസ്.എഫ്.ഐയുടെ വേറിട്ട പ്രതിഷേധം; ആർ.എസ്.എസിന് ദാസ്യപ്പണി ചെയ്യുന്ന സംഘിയായി വി.സി മാറിയെന്ന് വിമർശനം

വി.സി മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ട് എസ്.എഫ്.ഐയുടെ വേറിട്ട പ്രതിഷേധം; ആർ.എസ്.എസിന് ദാസ്യപ്പണി ചെയ്യുന്ന സംഘിയായി വി.സി മാറിയെന്ന് വിമർശനം

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടുവിലേക്ക് നീട്ടാൻ സർക്കാർ സജ്ജം; കുട്ടികൾക്കുള്ള ഓണക്കാല സൗജന്യ അരി വിതരണത്തിന് തുടക്കം

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടുവിലേക്ക് നീട്ടാൻ സർക്കാർ സജ്ജം; കുട്ടികൾക്കുള്ള ഓണക്കാല സൗജന്യ അരി വിതരണത്തിന് തുടക്കം

ഐഷി ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കിയതായി പരാതി

ഐഷി ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കിയതായി പരാതി

വഖഫ് ബോർഡിലേക്ക് അമുസ്‌ലിം അംഗങ്ങളെ നിയോഗിക്കുന്നതിൽ മുൻനിലപാട് മാറ്റി സർക്കാർ; തീരുമാനം സുപ്രീംകോടതി വിധിക്ക് ശേഷമെന്ന് ഹൈക്കോടതിയിൽ വിശദീകരണം

വഖഫ് ബോർഡിലേക്ക് അമുസ്‌ലിം അംഗങ്ങളെ നിയോഗിക്കുന്നതിൽ മുൻനിലപാട് മാറ്റി സർക്കാർ; തീരുമാനം സുപ്രീംകോടതി വിധിക്ക് ശേഷമെന്ന് ഹൈക്കോടതിയിൽ വിശദീകരണം

Comments

Add a Comment

Our Channels

തീവ്ര ന്യൂനമർദ്ദ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്, തീരമേഖലകളിൽ റെഡ് അലർട്ട് ജാഗ്രത | Malayali Media