Malayali Media
Kerala

മുല്ലപ്പെരിയാർ കേസ്: സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്പെഷ്യൽ കോൺസലായി അഡ്വ. റോയ് എബ്രഹാമിനെ നിയമിച്ചു

19 Aug 202611 views 3 min read
മുല്ലപ്പെരിയാർ കേസ്: സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്പെഷ്യൽ കോൺസലായി അഡ്വ. റോയ് എബ്രഹാമിനെ നിയമിച്ചു
Advertisement

പത്തനംതിട്ട: മുല്ലപ്പെരിയാർ അണക്കെട്ട് തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാനത്തിനായി ഹാജരാകാൻ സ്പെഷ്യൽ കോൺസലിനെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. അഭിഭാഷകനായ റോയ് എബ്രഹാമിനെയാണ് സ്പെഷ്യൽ കോൺസലായി ചുമതലപ്പെടുത്തിയത്. മുല്ലപ്പെരിയാറിന് പുറമെ, കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെയും വിവിധ ട്രിബ്യൂണലുകളുടെയും പരിഗണനയിലുള്ള മറ്റ് അന്തർസംസ്ഥാന നദീജല തർക്കങ്ങളിലും ഇദ്ദേഹം സംസ്ഥാനത്തെ പ്രതിനിധീകരിക്കും. മുതിർന്ന അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പമാകും റോയ് എബ്രഹാം ഹാജരാകുകയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ റോയ് എബ്രഹാം 1992 മുതൽ രാജ്യത്തെ പരമോന്നത കോടതിയിൽ പ്രാക്ടീസ് ചെയ്തുവരുന്ന അഭിഭാഷകനാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്ത് മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള നദീജല തർക്ക കേസുകൾ കൈകാര്യം ചെയ്യാൻ നിയോഗിച്ചിരുന്നത് മുൻ സ്റ്റാൻഡിങ് കൗൺസിൽ കൂടിയായ അഡ്വ. ജി. പ്രകാശിനെയായിരുന്നു. ലാവലിൻ അടക്കമുള്ള കേസുകളിലും സംസ്ഥാന സർക്കാരിനായി ഹാജരായിട്ടുള്ള അഭിഭാഷകനാണ് ജി. പ്രകാശ്. റോയ് എബ്രഹാമിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിൽ ജി. പ്രകാശിനെ നീക്കിയതായി എടുത്തുപറയുന്നില്ലെങ്കിലും, അദ്ദേഹത്തിന് പകരമുള്ള നിയമനമാണിതെന്നാണ് സൂചന.

Tags:#MULLAPERIYAR#DAM
Advertisement

Related News

തീവ്ര ന്യൂനമർദ്ദ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്, തീരമേഖലകളിൽ റെഡ് അലർട്ട് ജാഗ്രത

തീവ്ര ന്യൂനമർദ്ദ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്, തീരമേഖലകളിൽ റെഡ് അലർട്ട് ജാഗ്രത

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കം: ബിജെപി മേഖലാ പ്രഭാരിമാരെ പുനഃസംഘടിപ്പിച്ചു; ശ്രദ്ധേയ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ ടീമിന് ചുമതല

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കം: ബിജെപി മേഖലാ പ്രഭാരിമാരെ പുനഃസംഘടിപ്പിച്ചു; ശ്രദ്ധേയ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ ടീമിന് ചുമതല

വി.സി മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ട് എസ്.എഫ്.ഐയുടെ വേറിട്ട പ്രതിഷേധം; ആർ.എസ്.എസിന് ദാസ്യപ്പണി ചെയ്യുന്ന സംഘിയായി വി.സി മാറിയെന്ന് വിമർശനം

വി.സി മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ട് എസ്.എഫ്.ഐയുടെ വേറിട്ട പ്രതിഷേധം; ആർ.എസ്.എസിന് ദാസ്യപ്പണി ചെയ്യുന്ന സംഘിയായി വി.സി മാറിയെന്ന് വിമർശനം

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടുവിലേക്ക് നീട്ടാൻ സർക്കാർ സജ്ജം; കുട്ടികൾക്കുള്ള ഓണക്കാല സൗജന്യ അരി വിതരണത്തിന് തുടക്കം

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടുവിലേക്ക് നീട്ടാൻ സർക്കാർ സജ്ജം; കുട്ടികൾക്കുള്ള ഓണക്കാല സൗജന്യ അരി വിതരണത്തിന് തുടക്കം

ഐഷി ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കിയതായി പരാതി

ഐഷി ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കിയതായി പരാതി

Comments

Add a Comment

Our Channels

മുല്ലപ്പെരിയാർ കേസ്: സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്പെഷ്യൽ കോൺസലായി അഡ്വ. റോയ് എബ്രഹാമിനെ നിയമിച്ചു | Malayali Media