Malayali Media
Kerala

പാലാ നഗരസഭാ അധ്യക്ഷയായി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു; എൽഡിഎഫ് പിന്തുണയോടെ 16 വോട്ടുകൾ നേടി വിജയം

19 Aug 202645 views 3 min read
പാലാ നഗരസഭാ അധ്യക്ഷയായി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു; എൽഡിഎഫ് പിന്തുണയോടെ 16 വോട്ടുകൾ നേടി വിജയം
Advertisement

കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി സ്വതന്ത്ര കൗൺസിലർ മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച മായ 16 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായ യു.ഡി.എഫിന്റെ റിയാ ചീരാൻകുഴിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. അതേസമയം, വിമത കൗൺസിലറായ ലിസിക്കുട്ടി കോൺഗ്രസ് സ്ഥാനാർത്ഥി റിയാ ചീരാൻകുഴിക്കാണ് വോട്ട് രേഖപ്പെടുത്തിയത്.

കോൺഗ്രസ് വിമതയായി വിജയിച്ചെത്തിയ മായാ രാഹുൽ, 12 എൽ.ഡി.എഫ് അംഗങ്ങളുടെയും 3 കോൺഗ്രസ് വിമതരുടെയും ഒപ്പം സ്വന്തം വോട്ടും നേടിയാണ് ചെയർപേഴ്സൺ പദവിയിലെത്തിയത്. ഇത് 'നന്മയുടെ വിജയം' ആണെന്ന് പ്രതികരിച്ച മായാ രാഹുൽ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി അധികാരമേറ്റു.

ചെയർപേഴ്സണായിരുന്ന ദിയാ ബിനു പുളിക്കകണ്ടത്തിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് അനിവാര്യമായത്. അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ അവിശ്വാസത്തെ അനുകൂലിച്ചതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും മായാ രാഹുലും എൽ.ഡി.എഫ് നീക്കത്തിനൊപ്പം നിൽക്കുകയായിരുന്നു. നേരത്തെ നഗരസഭയിൽ ഇരുമുന്നണികൾക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തിൽ, സ്വതന്ത്ര അംഗങ്ങളായ ബിനു പുളിക്കകണ്ടം, മകൾ ദിയാ ബിനു പുളിക്കകണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കകണ്ടം എന്നിവർ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുകയും ആദ്യ ടേമിൽ ദിയ ചെയർപേഴ്സണാവുകയുമായിരുന്നു. എന്നാൽ ആറ് മാസം മാത്രമാണ് ഈ ഭരണത്തിന് ആയുസ്സുണ്ടായിരുന്നത്.

Tags:#MAYA RAHUL#PALA
Advertisement

Related News

തീവ്ര ന്യൂനമർദ്ദ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്, തീരമേഖലകളിൽ റെഡ് അലർട്ട് ജാഗ്രത

തീവ്ര ന്യൂനമർദ്ദ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്, തീരമേഖലകളിൽ റെഡ് അലർട്ട് ജാഗ്രത

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കം: ബിജെപി മേഖലാ പ്രഭാരിമാരെ പുനഃസംഘടിപ്പിച്ചു; ശ്രദ്ധേയ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ ടീമിന് ചുമതല

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കം: ബിജെപി മേഖലാ പ്രഭാരിമാരെ പുനഃസംഘടിപ്പിച്ചു; ശ്രദ്ധേയ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ ടീമിന് ചുമതല

വി.സി മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ട് എസ്.എഫ്.ഐയുടെ വേറിട്ട പ്രതിഷേധം; ആർ.എസ്.എസിന് ദാസ്യപ്പണി ചെയ്യുന്ന സംഘിയായി വി.സി മാറിയെന്ന് വിമർശനം

വി.സി മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ട് എസ്.എഫ്.ഐയുടെ വേറിട്ട പ്രതിഷേധം; ആർ.എസ്.എസിന് ദാസ്യപ്പണി ചെയ്യുന്ന സംഘിയായി വി.സി മാറിയെന്ന് വിമർശനം

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടുവിലേക്ക് നീട്ടാൻ സർക്കാർ സജ്ജം; കുട്ടികൾക്കുള്ള ഓണക്കാല സൗജന്യ അരി വിതരണത്തിന് തുടക്കം

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടുവിലേക്ക് നീട്ടാൻ സർക്കാർ സജ്ജം; കുട്ടികൾക്കുള്ള ഓണക്കാല സൗജന്യ അരി വിതരണത്തിന് തുടക്കം

ഐഷി ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കിയതായി പരാതി

ഐഷി ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കിയതായി പരാതി

Comments

Add a Comment

Our Channels

പാലാ നഗരസഭാ അധ്യക്ഷയായി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു; എൽഡിഎഫ് പിന്തുണയോടെ 16 വോട്ടുകൾ നേടി വിജയം | Malayali Media