Malayali Media
Kerala

ബെവ്‌കോ ജീവനക്കാർക്ക് ഓണസമ്മാനം: ബോണസ് 1,05,000 രൂപയായി ഉയർത്തി; അഡ്വാൻസായി 50,000 രൂപ വരെ

19 Aug 202610 views 3 min read
ബെവ്‌കോ ജീവനക്കാർക്ക് ഓണസമ്മാനം: ബോണസ് 1,05,000 രൂപയായി ഉയർത്തി; അഡ്വാൻസായി 50,000 രൂപ വരെ
Advertisement

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) ജീവനക്കാർക്കുള്ള ഈ വർഷത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു. ഇത്തവണയും ഒരു ലക്ഷം രൂപയിലധികമാണ് ബോണസ് തുക നിശ്ചയിച്ചിരിക്കുന്നത്. പരമാവധി ബോണസായി 1,05,000 രൂപയാണ് വിതരണം ചെയ്യുക. കഴിഞ്ഞ തവണത്തേക്കാൾ 2,500 രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനുപുറമെ, ജീവനക്കാർക്ക് 50,000 രൂപ വരെ അഡ്വാൻസായി നൽകാനും എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയെത്തിയ ജീവനക്കാരുടെ ബോണസ് തുകയിൽ 250 രൂപയുടെ വർധന വരുത്തി 6,250 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. സ്വീപ്പർ തസ്തികയിലുള്ളവർക്ക് 6,750 രൂപയും, കോർപ്പറേഷന്റെ ഹെഡ് ഓഫീസിലും വെയർഹൗസുകളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപയും വീതം ലഭിക്കും. കഴിഞ്ഞ വർഷവും ബെവ്‌കോയിലെ സ്ഥിരം ജീവനക്കാർക്ക് മികച്ച ബോണസ് വിഹിതമാണ് ഓണത്തിന് ലഭ്യമായിരുന്നത്; 1,02,500 രൂപയായിരുന്നു അന്ന് സ്ഥിരം ജീവനക്കാർക്ക് വിതരണം ചെയ്തത്.

Tags:#BEVCO#ONAM BONUS
Advertisement

Related News

തീവ്ര ന്യൂനമർദ്ദ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്, തീരമേഖലകളിൽ റെഡ് അലർട്ട് ജാഗ്രത

തീവ്ര ന്യൂനമർദ്ദ സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്, തീരമേഖലകളിൽ റെഡ് അലർട്ട് ജാഗ്രത

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കം: ബിജെപി മേഖലാ പ്രഭാരിമാരെ പുനഃസംഘടിപ്പിച്ചു; ശ്രദ്ധേയ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ ടീമിന് ചുമതല

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കം: ബിജെപി മേഖലാ പ്രഭാരിമാരെ പുനഃസംഘടിപ്പിച്ചു; ശ്രദ്ധേയ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖറിന്റെ ടീമിന് ചുമതല

വി.സി മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ട് എസ്.എഫ്.ഐയുടെ വേറിട്ട പ്രതിഷേധം; ആർ.എസ്.എസിന് ദാസ്യപ്പണി ചെയ്യുന്ന സംഘിയായി വി.സി മാറിയെന്ന് വിമർശനം

വി.സി മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ട് എസ്.എഫ്.ഐയുടെ വേറിട്ട പ്രതിഷേധം; ആർ.എസ്.എസിന് ദാസ്യപ്പണി ചെയ്യുന്ന സംഘിയായി വി.സി മാറിയെന്ന് വിമർശനം

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടുവിലേക്ക് നീട്ടാൻ സർക്കാർ സജ്ജം; കുട്ടികൾക്കുള്ള ഓണക്കാല സൗജന്യ അരി വിതരണത്തിന് തുടക്കം

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടുവിലേക്ക് നീട്ടാൻ സർക്കാർ സജ്ജം; കുട്ടികൾക്കുള്ള ഓണക്കാല സൗജന്യ അരി വിതരണത്തിന് തുടക്കം

ഐഷി ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കിയതായി പരാതി

ഐഷി ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു; കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കിയതായി പരാതി

Comments

Add a Comment

Our Channels

ബെവ്‌കോ ജീവനക്കാർക്ക് ഓണസമ്മാനം: ബോണസ് 1,05,000 രൂപയായി ഉയർത്തി; അഡ്വാൻസായി 50,000 രൂപ വരെ | Malayali Media