Malayali Media
Kerala

സ്വർണപ്പണയ തട്ടിപ്പ്: ശ്രീലകം ഫിനാൻസ് മാനേജർ പിടിയിൽ; പ്രധാന പ്രതികളായ സ്ഥാപന ഉടമയും യുവമോർച്ച നേതാവും ഒളിവിൽ

19 Aug 20261 views 3 min read
സ്വർണപ്പണയ തട്ടിപ്പ്: ശ്രീലകം ഫിനാൻസ് മാനേജർ പിടിയിൽ; പ്രധാന പ്രതികളായ സ്ഥാപന ഉടമയും യുവമോർച്ച നേതാവും ഒളിവിൽ
Advertisement

ആലപ്പുഴ: യുവമോർച്ച നേതാവ് ഉൾപ്പെട്ട സ്വർണപ്പണയ തട്ടിപ്പുകേസിൽ നിർണായക നടപടിയുമായി കുറത്തികാട് പോലീസ്. കേസിലെ പ്രതികളിലൊരാളായ 'ശ്രീലകം ഫിനാൻസ്' മാനേജർ ടിനു തമ്പാനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കായംകുളം പെരിങ്ങാലയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, തട്ടിപ്പിലെ പ്രധാന പ്രതികളായ സ്ഥാപന ഉടമ രാധാകൃഷ്ണപിള്ള, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ എന്നിവർ ഒളിവിൽ തുടരുകയാണ്. നിരവധി പേർ തട്ടിപ്പിനിരയായി പരാതി നൽകിയിട്ടുണ്ടെങ്കിലും നിലവിൽ ആറ് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഭരണിക്കാവ്, കറ്റാനം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. പ്രതികൾ ഏകദേശം 100 പവൻ സ്വർണം തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പോലീസിന് ഒത്തുകളിയുണ്ടെന്ന തരത്തിൽ നേരത്തെ വ്യാപക ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

Tags:#alappuzha#police
Advertisement

Related News

പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായ വീഴ്ചകൾ: കേരള സർവകലാശാലാ പരീക്ഷാ കൺട്രോളറെ മാറ്റണമെന്ന് കെ.എസ്.യു സെനറ്റ് അംഗം എച്ച്.എസ്. ആദർശ്

പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായ വീഴ്ചകൾ: കേരള സർവകലാശാലാ പരീക്ഷാ കൺട്രോളറെ മാറ്റണമെന്ന് കെ.എസ്.യു സെനറ്റ് അംഗം എച്ച്.എസ്. ആദർശ്

മാസപ്പടി കേസ്: വിദേശത്തേക്ക് പണം കൈമാറിയതിന്റെ നിർണ്ണായക രേഖകൾ പിടിച്ചെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

മാസപ്പടി കേസ്: വിദേശത്തേക്ക് പണം കൈമാറിയതിന്റെ നിർണ്ണായക രേഖകൾ പിടിച്ചെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

'കുട്ടിസഖാവ്' സിയാന്റെ അകാല പക്വത തിരുത്തപ്പെടണം; പിണറായി മുതൽ അശോകൻ ചരുവിൽ വരെ 'ഷെയറെന്റിങ്' പഠിക്കണമെന്ന് എസ്എസ്എഫ്

'കുട്ടിസഖാവ്' സിയാന്റെ അകാല പക്വത തിരുത്തപ്പെടണം; പിണറായി മുതൽ അശോകൻ ചരുവിൽ വരെ 'ഷെയറെന്റിങ്' പഠിക്കണമെന്ന് എസ്എസ്എഫ്

നെഹ്‌റു ട്രോഫി പോസ്റ്റർ വിവാദം: അതൃപ്തിയിൽ അയവില്ല; ജലമേളയിൽ നിന്ന് വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി

നെഹ്‌റു ട്രോഫി പോസ്റ്റർ വിവാദം: അതൃപ്തിയിൽ അയവില്ല; ജലമേളയിൽ നിന്ന് വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി

ഒരു പതിറ്റാണ്ട് നീണ്ട പ്രണയസാഫല്യം: മലയാളി യുവതി നിതിൻ ചന്ദിന് ഗുരുവായൂരിൽ വെച്ച് താലിചാർത്തി സ്കോട്ടിഷ് പാർലമെന്റംഗം മാർട്ടിൻ ഡേ

ഒരു പതിറ്റാണ്ട് നീണ്ട പ്രണയസാഫല്യം: മലയാളി യുവതി നിതിൻ ചന്ദിന് ഗുരുവായൂരിൽ വെച്ച് താലിചാർത്തി സ്കോട്ടിഷ് പാർലമെന്റംഗം മാർട്ടിൻ ഡേ

Comments

Add a Comment

Our Channels

സ്വർണപ്പണയ തട്ടിപ്പ്: ശ്രീലകം ഫിനാൻസ് മാനേജർ പിടിയിൽ; പ്രധാന പ്രതികളായ സ്ഥാപന ഉടമയും യുവമോർച്ച നേതാവും ഒളിവിൽ | Malayali Media