തിരുവനന്തപുരം: സ്‌കൂളുകളിലെ ഓണാഘോഷ വേളയിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമല്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കി മന്ത്രി. ആഗസ്റ്റ് 21-നാണ് ഈ വർഷം വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഈ പ്രത്യേക ദിനത്തിൽ കുട്ടികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചെത്താമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്ക് ആവശ്യമായ നിർദ്ദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ മന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് :
'ഓണം കളറാക്കിക്കോളീന്‍ മക്കളെ… സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ ഓണാഘോഷ ദിനമായ ആഗസ്റ്റ് 21 ന് കുട്ടികളുടെ ആഗ്രഹ പ്രകാരം യൂണിഫോം അല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.'





