Malayali Media
Kerala

ശമ്പളം മുടങ്ങിയിട്ട് നാല് മാസം: ഓണനാളുകളിലും ദുരിതത്തിലായി മുന്നൂറോളം ഡയറ്റ് ജീവനക്കാർ

14 Aug 202638 views 3 min read
ശമ്പളം മുടങ്ങിയിട്ട് നാല് മാസം: ഓണനാളുകളിലും ദുരിതത്തിലായി മുന്നൂറോളം ഡയറ്റ് ജീവനക്കാർ
Advertisement

തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റിലെ (DIET) വേതന കുടിശ്ശികയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഇടപെട്ടെങ്കിലും വിഷയം പരിഹരിക്കപ്പെടാതെ തുടരുന്നു. കഴിഞ്ഞ നാല് മാസമായി വേതനം ലഭിക്കാത്തതിനെ തുടർന്ന് ഓണക്കാലത്തും കടുത്ത പട്ടിണിയിലാണ് ജീവനക്കാർ. എസ്.എസ്.കെ (SSK) ഫണ്ട് ലഭ്യമാകാത്തതാണ് ഈ പ്രതിസന്ധിക്ക് വഴിവെച്ചത്. മുന്നൂറോളം ജീവനക്കാരാണ് നിലവിൽ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്നത്.

ഡയറ്റ് ജീവനക്കാരുടെ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് പരിശോധിച്ചു വരികയാണെന്നുമാണ് മുൻപ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചിരുന്നത്. ഏത് വിഭാഗത്തിൽപ്പെട്ട ജീവനക്കാരെയാണ് ഈ വിഷയം ബാധിച്ചിട്ടുള്ളതെന്ന് പരിശോധിച്ച് പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഇത് ബാധിക്കില്ലെന്ന് മന്ത്രി അവകാശപ്പെട്ടിരുന്നെങ്കിലും, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ളവർ ഉൾപ്പെടെയുള്ളവർ ഈ ആഘോഷവേളയിലും ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നു എന്നതാണ് യാഥാർത്ഥ്യം.

സർവീസ് സംബന്ധമായ ചില തടസ്സങ്ങളുള്ളതിനാലാണ് പരസ്യമായ പ്രതികരണങ്ങൾക്ക് ജീവനക്കാർ മടിക്കുന്നത്. 60:40 എന്ന അനുപാതത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്. എന്നാൽ എസ്.എസ്.കെ ഫണ്ട് വിഹിതം ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

Tags:#N SHAMSUDHEEN#DIET SALARY STRUGGLE
Advertisement

Related News

Comments

Add a Comment

Our Channels

ശമ്പളം മുടങ്ങിയിട്ട് നാല് മാസം: ഓണനാളുകളിലും ദുരിതത്തിലായി മുന്നൂറോളം ഡയറ്റ് ജീവനക്കാർ | Malayali Media