Malayali Media
Kerala

സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര: പിഴവുപറ്റിയെന്ന് സമ്മതിച്ച് സി.ആർ മഹേഷ് എം.എൽ.എ; പിഴ അടയ്ക്കാൻ തയ്യാറാണെന്ന് വിശദീകരണം

14 Aug 20261 views 3 min read
സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര: പിഴവുപറ്റിയെന്ന് സമ്മതിച്ച് സി.ആർ മഹേഷ് എം.എൽ.എ; പിഴ അടയ്ക്കാൻ തയ്യാറാണെന്ന് വിശദീകരണം
Advertisement

കൊല്ലം: കാർ യാത്രക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന സംഭവത്തിൽ പരസ്യമായി മാപ്പുചോദിച്ച് സി.ആർ. മഹേഷ് എം.എൽ.എ. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് തെറ്റാണെന്നും അത്തരമൊരു വീഴ്ച തന്റെ ഭാഗത്തുനിന്നുണ്ടായതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ബോധപൂർവ്വമല്ലാതെ പോലും ഇത്തരം അബദ്ധങ്ങൾ ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും സംഭവിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ പോകുന്ന വഴിക്കാണ് ഈ സംഭവമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിച്ച കാലത്ത് ഇത്തരം കേസുകളുടെ പിഴ ഒടുക്കിയതായാണ് ഓർമ്മയെന്നും, ഇനി നൽകാനുണ്ടെങ്കിൽ അത് അടക്കാൻ തയ്യാറാണെന്നും മേലിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും മഹേഷ് കൂട്ടിച്ചേർത്തു. ദൃശ്യമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വാർത്തയായതിന് പിന്നാലെയാണ് എം.എൽ.എയുടെ പ്രതികരണം. തന്റെ വീഴ്ച ചൂണ്ടിക്കാണിച്ച മാധ്യമങ്ങൾക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ പേഴ്സണൽ സ്റ്റാഫായ ജെയ്സൺ ജെയിംസിനൊപ്പമുള്ള സി.ആർ. മഹേഷിന്റെ യാത്രാ ദൃശ്യങ്ങളാണ് വാർത്തകൾക്ക് ആധാരമായത്. വാഹനം ഓടിച്ചിരുന്ന ജെയ്സൺ തന്നെയാണ് ഡ്രൈവിങ്ങിനിടെ വീഡിയോ പകർത്തിയത്. മുൻസീറ്റിലുണ്ടായിരുന്ന എം.എൽ.എയും ഡ്രൈവറും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇവർക്ക് പുറമെ പിൻസീറ്റിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അതിനിടെ, വിഷയത്തിൽ തന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ തള്ളി മന്ത്രി ഒ.ജെ. ജനീഷ് രംഗത്തുവന്നു. ആരായാലും നിയമലംഘനം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.

Tags:#cr mahesh
Advertisement

Related News

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഉദ്ഘാടനം ചെയ്തു: കാസർകോട് മുതൽ തിരുവനന്തപുരം വരെ മാറ്റത്തിന്റെ കാറ്റടിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഉദ്ഘാടനം ചെയ്തു: കാസർകോട് മുതൽ തിരുവനന്തപുരം വരെ മാറ്റത്തിന്റെ കാറ്റടിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കരുനാഗപ്പള്ളി ബെവ്കോ ഔട്ട്‌ലെറ്റിൽ ബിൽ തുകയ്ക്ക് പുറമെ 50 രൂപ കൈക്കൂലി; മന്ത്രി എം. ലിജുവിന് തെളിവ് സഹിതം പരാതി, അടിയന്തര അന്വേഷണത്തിന് ഉത്തരവ്

കരുനാഗപ്പള്ളി ബെവ്കോ ഔട്ട്‌ലെറ്റിൽ ബിൽ തുകയ്ക്ക് പുറമെ 50 രൂപ കൈക്കൂലി; മന്ത്രി എം. ലിജുവിന് തെളിവ് സഹിതം പരാതി, അടിയന്തര അന്വേഷണത്തിന് ഉത്തരവ്

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കുറ്റപത്രം വൈകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കുറ്റപത്രം വൈകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി

കേരള സർവ്വകലാശാല എൽഎൽബി പുനർമൂല്യനിർണ്ണയ ക്രമക്കേട്: രജിസ്ട്രാർ ഓഫീസ് ഉപരോധിച്ച എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ; സംഘർഷം

കേരള സർവ്വകലാശാല എൽഎൽബി പുനർമൂല്യനിർണ്ണയ ക്രമക്കേട്: രജിസ്ട്രാർ ഓഫീസ് ഉപരോധിച്ച എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ; സംഘർഷം

ആഭ്യന്തര വകുപ്പിലെ മുഖ്യമന്ത്രിയുടെ ഇടപെടൽ ഭരണത്തിന് വലിയ തിരിച്ചടിയാകും; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എ.കെ. ബാലൻ

ആഭ്യന്തര വകുപ്പിലെ മുഖ്യമന്ത്രിയുടെ ഇടപെടൽ ഭരണത്തിന് വലിയ തിരിച്ചടിയാകും; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എ.കെ. ബാലൻ

Comments

Add a Comment

Our Channels

സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര: പിഴവുപറ്റിയെന്ന് സമ്മതിച്ച് സി.ആർ മഹേഷ് എം.എൽ.എ; പിഴ അടയ്ക്കാൻ തയ്യാറാണെന്ന് വിശദീകരണം | Malayali Media