തിരുവനന്തപുരം: മാധ്യമസ്ഥാപനങ്ങളുടെ വാർത്താ കാർഡുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി സി.പി.ഐ.എം. വിഷയം സംബന്ധിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമായ മറുപടി നൽകണമെന്ന് എ.എ. റഹീം എം.പി ആവശ്യപ്പെട്ടു. സർക്കാരിനെതിരെയുള്ള പൊതുജനങ്ങളുടെ അമർഷം മെറ്റയെ ഉപയോഗിച്ച് സെൻസർഷിപ്പ് നടത്തുന്നതിലൂടെ ഇല്ലാതാക്കാൻ കഴിയില്ലെന്നും എ.എ. റഹീം എം.പി വ്യക്തമാക്കി.
"അത്യന്തം ഗൗരവമുള്ളൊരു വിഷയമാണിത്. പൗരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇവിടെ കാണുന്നത്. മെറ്റയെ ഒപ്പം നിർത്തിയത് കൊണ്ട് സ്വന്തം യഥാർത്ഥ രൂപം വെളിപ്പെടില്ലെന്നോ, കാര്യങ്ങളെല്ലാം ഭദ്രമാണെന്നോ കരുതേണ്ടതില്ല. നെഹ്‌റൂവിയൻ ലെഫ്റ്റല്ല, മറിച്ച് നെഹ്റുവിൽ നിന്ന് വഴിമാറി സഞ്ചരിച്ച വി.ഡി. സതീശനെയാണ് നമ്മൾ കാണുന്നത്. സതീശന്റെ വാക്കുകളിൽ നെഹ്റുവും ഉള്ളിൽ സവർക്കറുമാണ്," എന്ന് എ.എ. റഹീം ആരോപിച്ചു.





