Malayali Media
Kerala

പഴയ കറൻസി നശിപ്പിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി: റിസർവ് ബാങ്ക് കരാർ സ്ഥാപന ജീവനക്കാരന് ദാരുണാന്ത്യം

13 Aug 20263 views 3 min read
പഴയ കറൻസി നശിപ്പിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി: റിസർവ് ബാങ്ക് കരാർ സ്ഥാപന ജീവനക്കാരന് ദാരുണാന്ത്യം
Advertisement

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ (ആർ.ബി.ഐ) യന്ത്രത്തിൽ കൈ കുടുങ്ങി ഉദ്യോഗസ്ഥന് ദാരുണ അന്ത്യം. ബെംഗളൂരു സ്വദേശിയായ അശോക് (48) ആണ് അപകടത്തിൽ മരണപ്പെട്ടത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന റിസർവ് ബാങ്ക് ഓഫീസിൽ ഇന്നലെയായിരുന്നു ദുരന്തം സംഭവിച്ചത്. ആർ.ബി.ഐക്കായി കരാർ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്നതിനുള്ള യന്ത്രം ഘടിപ്പിച്ച ശേഷം പരീക്ഷണ ഓട്ടം (ട്രയൽ റൺ) നടത്തുന്നതിനിടെയാണ് മെഷീന്റെ ബൽറ്റിലേക്ക് കൈ കുടുങ്ങിയത്. തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം യന്ത്രത്തിനും ബൽറ്റിനുമിടയിൽ പെട്ട് ഇദ്ദേഹത്തിന് സാരമായി പരിക്കേൽക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Tags:#RESERVE BANK#ACCIDENT
Advertisement

Related News

ലഹരിക്കേസിൽ അറസ്റ്റിലായവരെ പരിചയമുണ്ട്, ഒരാൾ യൂത്ത് കോൺഗ്രസുകാരൻ; എന്നാൽ അയാൾ തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ലഹരിക്കേസിൽ അറസ്റ്റിലായവരെ പരിചയമുണ്ട്, ഒരാൾ യൂത്ത് കോൺഗ്രസുകാരൻ; എന്നാൽ അയാൾ തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെല്ലോ ജാഗ്രതാനിർദ്ദേശം

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെല്ലോ ജാഗ്രതാനിർദ്ദേശം

വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി: പ്രതി ഷിബിൻ കസ്റ്റഡിയിൽ

വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി: പ്രതി ഷിബിൻ കസ്റ്റഡിയിൽ

ആർ.എസ്.എസ് സർസംഘ്ചാലക് പോലും പറയാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്

ആർ.എസ്.എസ് സർസംഘ്ചാലക് പോലും പറയാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്

താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് തുറന്നു പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്; സർക്കാരിന് തിരിച്ചടി, മാലിന്യം പുഴയിലൊഴുക്കിയതിന് തെളിവില്ലെന്ന് കളക്ടർ

താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റ് തുറന്നു പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്; സർക്കാരിന് തിരിച്ചടി, മാലിന്യം പുഴയിലൊഴുക്കിയതിന് തെളിവില്ലെന്ന് കളക്ടർ

Comments

Add a Comment

Our Channels

പഴയ കറൻസി നശിപ്പിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി: റിസർവ് ബാങ്ക് കരാർ സ്ഥാപന ജീവനക്കാരന് ദാരുണാന്ത്യം | Malayali Media