Malayali Media
Kerala

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെല്ലോ ജാഗ്രതാനിർദ്ദേശം

13 Aug 202617 views 3 min read
കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെല്ലോ ജാഗ്രതാനിർദ്ദേശം
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുതുക്കി നിശ്ചയിച്ചു. പരക്കെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറിയതാണ് നിലവിലെ മഴയ്ക്ക് കാരണം.

കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് പുതുതായി യെല്ലോ അലേർട്ട് ഏർപ്പെടുത്തിയത്. ഇതിനുപുറമെ കാസർകോട്, കണ്ണൂർ ജില്ലകളിൽ മുൻപുണ്ടായിരുന്ന യെല്ലോ അലേർട്ട് തുടരുകയും ചെയ്യും. നാളെയും ചില പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളത്തെ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കേരളം, കർണാടക, ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Tags:#RAIN ALERT#KERALA
Advertisement

Related News

'ഇരിക്കുന്ന കൊമ്പ് മുറിക്കരുത്': പ്രിയദർശിനി ബസിലെ സീറോ ടിക്കറ്റ് തട്ടിപ്പിൽ കർശന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി സി.പി. ജോൺ

'ഇരിക്കുന്ന കൊമ്പ് മുറിക്കരുത്': പ്രിയദർശിനി ബസിലെ സീറോ ടിക്കറ്റ് തട്ടിപ്പിൽ കർശന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി സി.പി. ജോൺ

വിഡ്ഢിത്തം ആരുടെയും സ്വന്തമല്ല; 'ലുങ്കി' പരാമർശം നടത്തിയ ബി.ജെ.പി എം.പിയും മുൻപ് അങ്ങനെ പറഞ്ഞ ജയറാം രമേശും വിഡ്ഢികളെന്ന് രാജീവ് ചന്ദ്രശേഖർ

വിഡ്ഢിത്തം ആരുടെയും സ്വന്തമല്ല; 'ലുങ്കി' പരാമർശം നടത്തിയ ബി.ജെ.പി എം.പിയും മുൻപ് അങ്ങനെ പറഞ്ഞ ജയറാം രമേശും വിഡ്ഢികളെന്ന് രാജീവ് ചന്ദ്രശേഖർ

വന്ദേമാതര വിഷയത്തിൽ സർക്കാരിന് ഉറച്ച കാഴ്ചപ്പാടുണ്ട്; സ്വാതന്ത്ര്യദിനത്തോടെ ഭരണകൂട നിലപാട് ബോധ്യമാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

വന്ദേമാതര വിഷയത്തിൽ സർക്കാരിന് ഉറച്ച കാഴ്ചപ്പാടുണ്ട്; സ്വാതന്ത്ര്യദിനത്തോടെ ഭരണകൂട നിലപാട് ബോധ്യമാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മെറ്റയുടെ വാർത്താ കാർഡ് നീക്കത്തിനെതിരെ മാധ്യമങ്ങൾ പരാതി നൽകണം, പിന്തുണയുമായി സർക്കാരുണ്ടാകും; മെറ്റയിൽ എനിക്ക് അത്രമാത്രം സ്വാധീനമുണ്ടോ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മെറ്റയുടെ വാർത്താ കാർഡ് നീക്കത്തിനെതിരെ മാധ്യമങ്ങൾ പരാതി നൽകണം, പിന്തുണയുമായി സർക്കാരുണ്ടാകും; മെറ്റയിൽ എനിക്ക് അത്രമാത്രം സ്വാധീനമുണ്ടോ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മഹാരാജാസ് കോളേജ് അഭിമന്യു വധക്കേസ്: 16 പ്രതികളും കോടതിയിൽ നേരിട്ട് ഹാജരായി; കുറ്റം നിഷേധിച്ചു

മഹാരാജാസ് കോളേജ് അഭിമന്യു വധക്കേസ്: 16 പ്രതികളും കോടതിയിൽ നേരിട്ട് ഹാജരായി; കുറ്റം നിഷേധിച്ചു

Comments

Add a Comment

Our Channels

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെല്ലോ ജാഗ്രതാനിർദ്ദേശം | Malayali Media