ഡൽഹി: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കുമേറ്റ കനത്ത പരാജയത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാഠം ഉൾക്കൊള്ളണമെന്ന് ജോൺ ബ്രിട്ടാസ് എംപി. വിഭജന രാഷ്ട്രീയവും ശതകോടീശ്വരന്മാരെ ആശ്രയിച്ചുള്ള നീക്കങ്ങളുമാണ് അമേരിക്കയിൽ തിരിച്ചടിയായതെന്നും 'മൈ ഫ്രണ്ട് ട്രംപിന്' സംഭവിച്ച തെറ്റുകൾ എവിടെയാണെന്ന് ചോദിച്ചു മനസ്സിലാക്കി അത് ആവർത്തിക്കാതിരിക്കാൻ മോദി ശ്രദ്ധിക്കണമെന്നും അദ്ദേഹം ഡൽഹിയിൽ പരിഹസിച്ചു.
ഇറാൻ പരമോന്നത നേതാവിനെ വധിച്ചപ്പോഴും പലസ്തീൻ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യ തുടക്കത്തിൽ പ്രതികരിക്കാൻ തയ്യാറായില്ലെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇരുപത് കോടിയോളം വരുന്ന മുസ്ലിം ജനവിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നിലവിൽ ലഭിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പദയാത്ര നടത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രധാനമന്ത്രിയെയും ബ്രിട്ടാസ് വിമർശിച്ചു. ഏറെ നാളായി ശരീരം അനക്കാത്ത അമിത് ഷാ പദയാത്ര നടത്തട്ടെ എന്നും മോദി ഒരു റോഡ് ഷോ നടത്തണമെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസും സിജെപിയും തമ്മിൽ അടുക്കുമെന്നും അഭിപ്രായവ്യത്യാസങ്ങൾ മാറുമെന്നും പറഞ്ഞ അദ്ദേഹം, എം.എ. ബേബിയും രാഹുൽ ഗാന്ധിയും ഒരേ വാഹനത്തിൽ സഞ്ചരിക്കുന്നതും മമതാ ബാനർജിയുമായി സംസാരിക്കുന്നതും സാധ്യമാണെങ്കിൽ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്നും കൂട്ടിച്ചേർത്തു.





