ഡൽഹി: 'ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യമുയർത്തി ബിജെപി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പദയാത്രയ്ക്ക് തുടക്കമായി. ഹരിയാനയിലെ കർണാലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് പദയാത്രകൾ നയിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വെല്ലുവിളിക്ക് പദയാത്രയ്ക്കിടെ അമിത് ഷാ മറുപടി നൽകി. ധൈര്യമുണ്ടെങ്കിൽ വിഷയത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാൻ പ്രധാനമന്ത്രിക്ക് കത്തയക്കണമെന്ന് അമിത് ഷാ രാഹുലിനോട് ആവശ്യപ്പെട്ടു.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ തയ്യാറാണെന്നും സഭയിലെത്തി ചർച്ചയിൽ പങ്കെടുക്കാനും രാഹുൽ ഗാന്ധിയെ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വെല്ലുവിളിച്ചു.





