Malayali Media
India

രാഹുൽ ഒരിക്കലും പ്രധാനമന്ത്രിയാകില്ല, അടുത്ത 5 വർഷവും പ്രതിപക്ഷത്തിരിക്കാൻ തയ്യാറായിക്കൊള്ളൂ; ആഞ്ഞടിച്ച് അമിത് ഷാ

02 Nov 202648 views 3 min read
രാഹുൽ ഒരിക്കലും പ്രധാനമന്ത്രിയാകില്ല, അടുത്ത 5 വർഷവും പ്രതിപക്ഷത്തിരിക്കാൻ തയ്യാറായിക്കൊള്ളൂ; ആഞ്ഞടിച്ച് അമിത് ഷാ
Advertisement

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള അവസരം ഒരിക്കലും ഉണ്ടാകില്ലെന്നും, അടുത്ത അഞ്ച് വർഷവും പ്രതിപക്ഷത്തിരിക്കാൻ അദ്ദേഹം സജ്ജമാകണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ മോക്ക് പാർലമെന്റിൽ ഇരിക്കാമെന്നും, രാഹുലിന്റെ 'സ്നേഹത്തിന്റെ കടയിൽ' വെറുപ്പല്ലാതെ മറ്റൊന്നുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. ചണ്ഡിഗഡിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഇൻഡ്യ സഖ്യം സംഘടിപ്പിച്ച 'ചലോ ദില്ലി' റാലിക്കെതിരെയും ആഭ്യന്തരമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. കോൺഗ്രസ് നേതൃത്വത്തിൽ അരങ്ങേറിയ 1984-ലെ സിഖ് വിരുദ്ധ കലാപത്തിന് സാക്ഷ്യം വഹിച്ച അതേ ദിനത്തിൽ തന്നെ റാലി സംഘടിപ്പിച്ചത് ഇരകളുടെ മുറിവിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ ദിവസം റാലി നടത്തരുതെന്ന് പത്രസമ്മേളനം നടത്തി അഭ്യർത്ഥിച്ചിരുന്നുവെന്നും, വിദേശത്തുനിന്ന് ലഭിച്ച നിർദ്ദേശപ്രകാരമാണ് അവർ ഇതേ ദിവസം തന്നെ തെരഞ്ഞെടുത്തതെന്നും ഷാ ആരോപിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇൻഡ്യ മുന്നണി ജനകീയ വിചാരണ നടത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് അമിത് ഷാ രംഗത്തെത്തിയത്.

Tags:#അമിത് ഷാ#രാഹുൽ ഗാന്ധി#ഇൻഡ്യ സഖ്യം#ചലോ ദില്ലി റാലി#സിഖ് വിരുദ്ധ കലാപം 1984#ഗ്യാനേഷ് കുമാർ#മല്ലികാർജുൻ ഖർഗെ#Amit Shah Attacks Rahul Gandhi#INDIA Bloc Chalo Dilli Rally#1984 Sikh Riots Congress#Gyanesh Kumar CEC#Mallikarjun Kharge#National Politics Malayalam News
Advertisement

Related News

സിദ്ധരാമയ്യക്കെതിരായ വ്യാജ ഒളിക്യാമറ ദൃശ്യം: അന്വേഷണം എച്ച്.ഡി. കുമാരസ്വാമിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്ക്

സിദ്ധരാമയ്യക്കെതിരായ വ്യാജ ഒളിക്യാമറ ദൃശ്യം: അന്വേഷണം എച്ച്.ഡി. കുമാരസ്വാമിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്ക്

സ്കൂളിൽ കയറി വിദ്യാർത്ഥിനിയെ യന്ത്രവാൾ കൊണ്ട് ആക്രമിച്ച പ്രതിക്ക് പോലീസ് എൻകൗണ്ടറിൽ പരിക്ക്; ആറുതവണ വെടിയുതിർത്തു

സ്കൂളിൽ കയറി വിദ്യാർത്ഥിനിയെ യന്ത്രവാൾ കൊണ്ട് ആക്രമിച്ച പ്രതിക്ക് പോലീസ് എൻകൗണ്ടറിൽ പരിക്ക്; ആറുതവണ വെടിയുതിർത്തു

യുപിയിലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹിന്ദുക്കളും പാകിസ്താനികളാണോ?; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഫറൂഖ് അബ്ദുള്ള

യുപിയിലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹിന്ദുക്കളും പാകിസ്താനികളാണോ?; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഫറൂഖ് അബ്ദുള്ള

തുറന്ന രാഷ്ട്രീയ നിലപാടുകൾ സിനിമകളും പരസ്യങ്ങളും നഷ്ടപ്പെടുത്തി; തെലുങ്കിൽ പലതവണ വിലക്കുകൾ നേരിട്ടെന്ന് പ്രകാശ് രാജിന്റെ ഭാര്യ പോണി വർമ

തുറന്ന രാഷ്ട്രീയ നിലപാടുകൾ സിനിമകളും പരസ്യങ്ങളും നഷ്ടപ്പെടുത്തി; തെലുങ്കിൽ പലതവണ വിലക്കുകൾ നേരിട്ടെന്ന് പ്രകാശ് രാജിന്റെ ഭാര്യ പോണി വർമ

രാജ്യത്തെ ജനസംഖ്യാ സെൻസസ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ; 13 പുതിയവ ഉൾപ്പെടെ 40 ചോദ്യങ്ങൾ, സെൽഫ് എന്യൂമറേഷന് സൗകര്യം

രാജ്യത്തെ ജനസംഖ്യാ സെൻസസ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ; 13 പുതിയവ ഉൾപ്പെടെ 40 ചോദ്യങ്ങൾ, സെൽഫ് എന്യൂമറേഷന് സൗകര്യം

Comments

Add a Comment

Our Channels

രാഹുൽ ഒരിക്കലും പ്രധാനമന്ത്രിയാകില്ല, അടുത്ത 5 വർഷവും പ്രതിപക്ഷത്തിരിക്കാൻ തയ്യാറായിക്കൊള്ളൂ; ആഞ്ഞടിച്ച് അമിത് ഷാ | Malayali Media