Malayali Media
India

പശ്ചിമ ബംഗാളിൽ പീഡനക്കേസ് പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Admin User28 Oct 202627 views 3 min read
പശ്ചിമ ബംഗാളിൽ പീഡനക്കേസ് പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Advertisement

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗായ്‌ഘട്ട സ്വദേശിയായ പ്രഹ്ലാദ് ദാസ് (23) ആണ് മരിച്ചത്. 

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ പ്രതിയെ കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് സംഭവം. തെളിവെടുപ്പിനിടെ പൊലീസിന്റെ സർവീസ് റിവോൾവർ പിടിച്ചുവാങ്ങി ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ, സ്വയരക്ഷാർത്ഥം തിരിച്ചു വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ദാസിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഒക്ടോബർ 24 ശനിയാഴ്ച രാത്രി സുഹൃത്തിന്റെ വസതിയിലേക്ക് പോയ 17 വയസ്സുകാരിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് പരിസരത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയും, അന്നുതന്നെ പിടിയിലായ പ്രഹ്ലാദ് ദാസിനെ കോടതി പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയുമായിരുന്നു. 

Tags:#പശ്ചിമ ബംഗാൾ എൻകൗണ്ടർ#ഗായ്ഘട്ട പീഡനക്കേസ്#പ്രഹ്ലാദ് ദാസ് പൊലീസ് ഏറ്റുമുട്ടൽ#കൊൽക്കത്ത ക്രൈം വാർത്തകൾ#നോർത്ത് 24 പർഗാനാസ്#West Bengal Police Encounter#Prahlad Das Gaighata#Bengal Crime News Malayalam
Advertisement

Comments

Add a Comment

Our Channels

പശ്ചിമ ബംഗാളിൽ പീഡനക്കേസ് പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു | Malayali Media