ന്യൂഡൽഹി: ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) 163-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ മറികടന്ന് കൊണാട്ട് പ്ലേസിലും ന്യൂഡൽഹിയുടെ വിവിധ ഭാഗങ്ങളിലും ജനക്കൂട്ടം തടിച്ചുകൂടിയ സംഭവത്തിൽ ഡൽഹി പോലീസ് നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. വിലക്ക് തുടർച്ചയായി ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആം ആദ്മി പാർട്ടി (എഎപി) പ്രവർത്തകർ നടത്തിയ സമരമടക്കമുള്ള തിരംഗ റാലികൾ വെള്ളിയാഴ്ച തലസ്ഥാനത്ത് അരങ്ങേറിയതിനെ തുടർന്നാണ് പോലീസ് നിയമനടപടികളിലേക്ക് കടന്നത്.





