Malayali Media
India

ലുധിയാനയിലെ വോട്ടർ പട്ടികയിൽ ഭഗത് സിംഗിന്റെ ചിത്രം

പിഴവ് തിരുത്തിയതായി ജില്ലാ ഇലക്ടറൽ ഓഫീസർ

13 Oct 202648 views 3 min read
ലുധിയാനയിലെ വോട്ടർ പട്ടികയിൽ ഭഗത് സിംഗിന്റെ ചിത്രം
Advertisement

ലുധിയാന: പഞ്ചാബിലെ ലുധിയാന ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ഫോട്ടോ ഉൾപ്പെട്ട സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതർ. പാർട്ട് 38-ൽ സീരിയൽ നമ്പർ 422-ലെ അമൻ കുമാർ എന്ന വോട്ടറുടെ പേരിനൊപ്പമാണ് ഭഗത് സിംഗിനോട് സാദൃശ്യമുള്ള ചിത്രം ചേർക്കപ്പെട്ടിരുന്നത്; എന്നാൽ ഈ പിഴവ് നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും നിലവിൽ പരിഹരിച്ചതായും തിരഞ്ഞെടുപ്പ് വിഭാഗം വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് 13-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലാണ് ഈ തെറ്റായ ചിത്രം ഉൾപ്പെട്ടിരുന്നതെന്നും തുടർന്ന് എസ്ഐആറിലൂടെ അത് തിരുത്തിയെന്നും ലുധിയാന ജില്ലാ ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. ശരിയായ ഫോട്ടോകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്തിമ വോട്ടർ പട്ടികയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

വോട്ടർ പട്ടികയുടെ ഭാഗം പുറത്തുവിട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അമരീന്ദർ സിങ് രാജാ വാറിങ് രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. പഞ്ചാബിലെ വോട്ടർ പട്ടികയിൽ ഗുരുതരമായ പാളിച്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇനി കാണാൻ ഇതു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളും സിജെപിയും പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് ഈ സംഭവം പുറത്തുവന്നത്.

Tags:#ലുധിയാന വോട്ടർ പട്ടിക വിവാദം#ഭഗത് സിംഗ് ചിത്രം വോട്ടർ ഐഡി#അമരീന്ദർ സിങ് രാജാ വാറിങ്#പഞ്ചാബ് വോട്ടർ പട്ടിക പിഴവ്#ലുധിയാന ഈസ്റ്റ് മണ്ഡലം#ജില്ലാ ഇലക്ടറൽ ഓഫീസർ വിശദീകരണം#എസ്ഐആർ തിരുത്തൽ#ദേശീയ രാഷ്ട്രീയം വാർത്തകൾ#Ludhiana Voter List Bhagat Singh Photo#Punjab Voter List Controversy#Amrinder Singh Raja Warring#Ludhiana East Electoral Officer#SIR Voter List Correction
Advertisement

Related News

മന്ത്രിമാരടക്കം 25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് വരാൻ സന്നദ്ധരെന്ന് ബി വൈ വിജയേന്ദ്ര; 'വൈകിക്കാതെ കൊണ്ടുപോകൂ' എന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

മന്ത്രിമാരടക്കം 25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് വരാൻ സന്നദ്ധരെന്ന് ബി വൈ വിജയേന്ദ്ര; 'വൈകിക്കാതെ കൊണ്ടുപോകൂ' എന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

വ്യാപാരികൾക്ക് ആശ്വാസം: യുപിഐ ഇടപാടുകളിലെ എംഡിആർ നടപ്പാക്കൽ ദീപാവലിക്ക് ശേഷമെന്ന് എൻപിസിഐ; ഒക്ടോബർ 15-ലെ തീരുമാനം മാറ്റി

വ്യാപാരികൾക്ക് ആശ്വാസം: യുപിഐ ഇടപാടുകളിലെ എംഡിആർ നടപ്പാക്കൽ ദീപാവലിക്ക് ശേഷമെന്ന് എൻപിസിഐ; ഒക്ടോബർ 15-ലെ തീരുമാനം മാറ്റി

പ്രതിഷേധത്തിനിടെ പോലീസ് അതിക്രമത്തിനിരയായ അഭിഭാഷകർക്ക് ഐക്യദാർഢ്യം; സുപ്രീം കോടതിയിൽ അഭിഭാഷകർ ഒരു മിനിറ്റ് മൗനം ആചരിച്ചു

പ്രതിഷേധത്തിനിടെ പോലീസ് അതിക്രമത്തിനിരയായ അഭിഭാഷകർക്ക് ഐക്യദാർഢ്യം; സുപ്രീം കോടതിയിൽ അഭിഭാഷകർ ഒരു മിനിറ്റ് മൗനം ആചരിച്ചു

 സിജെപി സമരം : ബംഗളൂരുവിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത സംഭവം പരിശോധിക്കും. കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ

സിജെപി സമരം : ബംഗളൂരുവിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത സംഭവം പരിശോധിക്കും. കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ

സംയുക്ത വാർത്താസമ്മേളനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തുന്നു: പവൻ ഖേര

സംയുക്ത വാർത്താസമ്മേളനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തുന്നു: പവൻ ഖേര

Comments

Add a Comment

Our Channels

വോട്ടർ പട്ടികയിൽ ഭഗത് സിംഗിന്റെ ചിത്രം; പിഴവ് തിരുത്തിയെന്ന് അധികൃതർ | Malayali Media