ന്യൂഡൽഹി: തലസ്ഥാനത്തെ ജന്തർ മന്തറിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നുകയറിയ മൂന്ന് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ, അശുതോഷ് റാങ്ക എന്നിവരടങ്ങിയ സംഘമാണ് ദേശീയ പതാകയേന്തി സ്ഥലത്തേക്ക് ചാടിക്കടന്നത്.
കൂടുതൽ ആളുകൾ പ്രതിഷേധവുമായി ഇവിടേക്ക് എത്താൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് ജന്തർ മന്തർ പരിസരത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.





