ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥരാൽ അതിക്രമത്തിനും മോശം പെരുമാറ്റത്തിനും ഇരയായ സഹപ്രവർത്തകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഒക്ടോബർ 13-ന് അങ്കികളിൽ വെള്ള റിബൺ ധരിക്കണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) അഭിഭാഷകരോട് നിർദേശിച്ചു. ഒക്ടോബർ 12 തിങ്കളാഴ്ചയാണ് ബാർ അസോസിയേഷൻ ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
നാളെ ഉച്ചയ്ക്ക് 1:15-ന് ഗാന്ധി പ്രതിമയ്ക്ക് സമീപം ഒത്തുകൂടി ഒരു മിനിറ്റ് മൗനം ആചരിക്കാനും അംഗങ്ങളോട് എസ്‌സിബിഎ ആവശ്യപ്പെട്ടതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.





