Malayali Media
India

'അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ ഏകാധിപത്യം'; ഗ്യാനേഷ് കുമാറും മോദിയും അധികാരം ഒഴിയണമെന്ന് അരവിന്ദ് കെജ്‌രിവാൾ

10 Oct 202659 views 3 min read
'അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ ഏകാധിപത്യം'; ഗ്യാനേഷ് കുമാറും മോദിയും അധികാരം ഒഴിയണമെന്ന് അരവിന്ദ് കെജ്‌രിവാൾ
Advertisement

ന്യൂഡൽഹി: സിജെപി സമരത്തിനെതിരെയുള്ള സർക്കാർ നടപടികൾ അടിയന്തരാവസ്ഥയേക്കാൾ ഭീകരമാണെന്നും രാജ്യം മോദി ഭരണത്തിൻ കീഴിൽ പൂർണ്ണ ഏകാധിപത്യത്തിലാണ് കഴിയുന്നതെന്നും എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ. തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രി പദവി ഒഴിയണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു.

വോട്ട് തട്ടിയെടുത്താണ് താൻ തെരഞ്ഞെടുപ്പ് ജയിച്ചതെന്ന് മോദിക്ക് വ്യക്തമായി അറിയാമെന്നും, ആ തെരഞ്ഞെടുപ്പ് തട്ടിപ്പിനെ സംരക്ഷിക്കാൻ ജനാധിപത്യത്തെ പൂർണ്ണമായി തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു.

വിമാനമിറങ്ങിയ ഉടൻ തന്നെ ‘പാറ്റകളെ’പ്പോലും അറസ്റ്റ് ചെയ്യുന്നത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഭരണകൂട ഭയത്തിന്റെ തെളിവാണെന്ന് ഔദ്യോഗികമായി വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

Tags:#അരവിന്ദ് കെജ്‌രിവാൾ#സിജെപി സമരം ഡൽഹി#അടിയന്തരാവസ്ഥ ആരോപണം കെജ്‌രിവാൾ#നരേന്ദ്ര മോദി രാജി ആവശ്യം#ഗ്യാനേഷ് കുമാർ രാജി#എഎപി ദേശീയ രാഷ്ട്രീയം#Arvind Kejriwal X Post#CJP Protest Delhi Crackdown#Gyanesh Kumar Resignation Demand#Narendra Modi Dictatorship Kejriwal#Delhi National Politics News
Advertisement

Related News

'മോദിയുടെ ഏകാധിപത്യത്തെ ഭയക്കില്ല, തടയുന്നിടം ജന്തർ മന്തറാക്കുക'; യുവാക്കളോട് ഡൽഹിയിലേക്ക് എത്താൻ ആഹ്വാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

'മോദിയുടെ ഏകാധിപത്യത്തെ ഭയക്കില്ല, തടയുന്നിടം ജന്തർ മന്തറാക്കുക'; യുവാക്കളോട് ഡൽഹിയിലേക്ക് എത്താൻ ആഹ്വാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

'ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നു'; മമത ബാനർജിയും ഡെറിക് ഒബ്രിയാനും അടക്കം ആറ് തൃണമൂൽ നേതാക്കൾ കസ്റ്റഡിയിലെന്ന് സാകേത് ഗോഖലെ

'ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നു'; മമത ബാനർജിയും ഡെറിക് ഒബ്രിയാനും അടക്കം ആറ് തൃണമൂൽ നേതാക്കൾ കസ്റ്റഡിയിലെന്ന് സാകേത് ഗോഖലെ

കസ്റ്റഡിയിലിരിക്കെ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; എ.എ. റഹീമിനും വിദ്യാർത്ഥികൾക്കും പോലീസ് മർദ്ദനമേറ്റതായി പരാതി, കസ്റ്റഡിയിൽ നിരാഹാര സമരം

കസ്റ്റഡിയിലിരിക്കെ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; എ.എ. റഹീമിനും വിദ്യാർത്ഥികൾക്കും പോലീസ് മർദ്ദനമേറ്റതായി പരാതി, കസ്റ്റഡിയിൽ നിരാഹാര സമരം

'മകനെ കസ്റ്റഡിയിലെടുക്കുമെന്ന് നേരത്തെ ഭയന്നിരുന്നു; സർക്കാർ ചെയ്തത് തെറ്റ്': അഭിജീത് ദീപ്‌കെയുടെ അമ്മ അനിത

'മകനെ കസ്റ്റഡിയിലെടുക്കുമെന്ന് നേരത്തെ ഭയന്നിരുന്നു; സർക്കാർ ചെയ്തത് തെറ്റ്': അഭിജീത് ദീപ്‌കെയുടെ അമ്മ അനിത

'വെടിവെക്കുമെങ്കിൽ വെക്കട്ടെ, ഞങ്ങൾ ഭീകരവാദികളല്ല'; ഡൽഹി പോലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണമെന്ന് ഐഷി ഘോഷ്

'വെടിവെക്കുമെങ്കിൽ വെക്കട്ടെ, ഞങ്ങൾ ഭീകരവാദികളല്ല'; ഡൽഹി പോലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണമെന്ന് ഐഷി ഘോഷ്

Comments

Add a Comment

Our Channels

അടിയന്തരാവസ്ഥയേക്കാൾ ഭീകരം; മോദിയും ഗ്യാനേഷ് കുമാറും ഒഴിയണം: കെജ്‌രിവാൾ | Malayali Media