ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് വിദ്യാർത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനും കോൺഗ്രസ് എംപിയുമായ പ്രൊഫസർ അങ്കോംച ബിമോൾ അക്കോയ്ജാമിനെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സർവകലാശാലയുടെ ഇന്റേണൽ കമ്മിറ്റി നടത്തിയ വിശദമായ അന്വേഷണത്തിന് പിന്നാലെ അടിയന്തര പ്രാബല്യത്തോടെയാണ് നടപടി.
ജെഎൻയുവിലെ 11 വിദ്യാർത്ഥിനികളാണ് പ്രൊഫസർക്കെതിരെ കമ്മിറ്റിക്ക് പരാതി നൽകിയത്. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അങ്കോംച പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു.
പരാതികളിൽ അധികൃതർ നടപടിയെടുക്കാൻ വൈകുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസം എബിവിപി കാമ്പസിൽ സമരം നടത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനമില്ലാതെ സുതാര്യവും സമയബന്ധിതവുമായി അന്വേഷണം നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.





