ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സംഘടിപ്പിച്ച സിജെപി സമരത്തിന് മുന്നോടിയായി ഇരുന്നൂറോളം പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലായ സിജെപി നേതാവ് അഭിജിത് ദീപ്‌കെയെ പോലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും നേതാക്കളുടെ ഫോണുകൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.
അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, ഐഷി ഘോഷ് എന്നിവർക്ക് പുറമെ, പ്രതിഷേധവുമായി രംഗത്തിറങ്ങിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളായ പി.എം. ആർഷോ ഉൾപ്പെടെയുള്ളവരെയും പോലീസ് തടങ്കലിലാക്കി.
സമരക്കാരെ പോലീസ് ക്രൂരമായി മർദ്ദിച്ചതായും വനിതാ വിദ്യാർത്ഥി പ്രതിനിധികളെ റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനങ്ങളിൽ കയറ്റിയതെന്നും വിവരമുണ്ട്.





