ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധ സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ന്യൂസ്‌ലോൺഡ്രിയുടെ റിപ്പോർട്ടർമാരായ അശ്വിൻ കുമാർ സിങ്, ആസ്ത സവ്യാസാചി, അൻമോൽ പ്രീതം, സ്ക്രോളിന്റെ പ്രതിനിധിയായ ആയുഷ് തിവാരി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇവരിൽനിന്ന് സ്ഥാപനത്തിന്റെ ഔദ്യോഗിക ഫോണുകൾ ഡൽഹി പോലീസ് പിടിച്ചെടുത്തതായി ന്യൂസ്‌ലോൺഡ്രി അറിയിച്ചു.





