Malayali Media
India

നേതാക്കൾ കസ്റ്റഡിയിൽ തുടരുന്നിടത്തോളം ജന്തർ മന്തർ സമരം അജിങ്ക്യ ഷിൻഡെ നയിക്കും; വീഡിയോ പങ്കുവെച്ച് സിജെപി

Admin User10 Oct 202634 views 3 min read
നേതാക്കൾ കസ്റ്റഡിയിൽ തുടരുന്നിടത്തോളം ജന്തർ മന്തർ സമരം അജിങ്ക്യ ഷിൻഡെ നയിക്കും; വീഡിയോ പങ്കുവെച്ച് സിജെപി
Advertisement

ന്യൂഡൽഹി: പാർട്ടി നേതാക്കളായ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർ പോലീസ് കസ്റ്റഡിയിൽ തുടരുന്ന സാഹചര്യത്തിൽ ജന്തർ മന്തറിലെ പ്രതിഷേധ പരിപാടികൾക്ക് സംഘടനാ ചുമതലയുള്ള അജിങ്ക്യ ഷിൻഡെ നേതൃത്വം നൽകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അറിയിച്ചു.

അറസ്റ്റിലായേക്കുമെന്ന സാധ്യത മുൻകൂട്ടി കണ്ട് അഭിജീത് ദീപ്‌കെ കഴിഞ്ഞ രാത്രി തന്നെ ചിത്രീകരിച്ച് വെച്ച വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് സിജെപി ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സംഘടിപ്പിച്ച സിജെപി സമരത്തിന് മുന്നോടിയായി ഇരുന്നൂറോളം പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലായ സിജെപി നേതാവ് അഭിജിത് ദീപ്‌കെയെ പോലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും നേതാക്കളുടെ ഫോണുകൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.

Tags:#അജിങ്ക്യ ഷിൻഡെ#ജന്തർ മന്തർ സിജെപി സമരം#അഭിജീത് ദീപ്‌കെ കസ്റ്റഡി#സൗരവ് ദാസ്#ആശുതോഷ് റങ്ക#കോക്രോച്ച് ജനതാ പാർട്ടി#ഡൽഹി പ്രതിഷേധം വാർത്തകൾ#Ajinkya Shinde Leads CJP Protest#Jantar Mantar Delhi CJP Agitation#Abhijeet Deepke Video Message#Sourav Das Ashutosh Ranke Detained#Delhi Politics News
Advertisement

Related News

'മോദിയുടെ ഏകാധിപത്യത്തെ ഭയക്കില്ല, തടയുന്നിടം ജന്തർ മന്തറാക്കുക'; യുവാക്കളോട് ഡൽഹിയിലേക്ക് എത്താൻ ആഹ്വാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

'മോദിയുടെ ഏകാധിപത്യത്തെ ഭയക്കില്ല, തടയുന്നിടം ജന്തർ മന്തറാക്കുക'; യുവാക്കളോട് ഡൽഹിയിലേക്ക് എത്താൻ ആഹ്വാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

'ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നു'; മമത ബാനർജിയും ഡെറിക് ഒബ്രിയാനും അടക്കം ആറ് തൃണമൂൽ നേതാക്കൾ കസ്റ്റഡിയിലെന്ന് സാകേത് ഗോഖലെ

'ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നു'; മമത ബാനർജിയും ഡെറിക് ഒബ്രിയാനും അടക്കം ആറ് തൃണമൂൽ നേതാക്കൾ കസ്റ്റഡിയിലെന്ന് സാകേത് ഗോഖലെ

കസ്റ്റഡിയിലിരിക്കെ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; എ.എ. റഹീമിനും വിദ്യാർത്ഥികൾക്കും പോലീസ് മർദ്ദനമേറ്റതായി പരാതി, കസ്റ്റഡിയിൽ നിരാഹാര സമരം

കസ്റ്റഡിയിലിരിക്കെ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; എ.എ. റഹീമിനും വിദ്യാർത്ഥികൾക്കും പോലീസ് മർദ്ദനമേറ്റതായി പരാതി, കസ്റ്റഡിയിൽ നിരാഹാര സമരം

'മകനെ കസ്റ്റഡിയിലെടുക്കുമെന്ന് നേരത്തെ ഭയന്നിരുന്നു; സർക്കാർ ചെയ്തത് തെറ്റ്': അഭിജീത് ദീപ്‌കെയുടെ അമ്മ അനിത

'മകനെ കസ്റ്റഡിയിലെടുക്കുമെന്ന് നേരത്തെ ഭയന്നിരുന്നു; സർക്കാർ ചെയ്തത് തെറ്റ്': അഭിജീത് ദീപ്‌കെയുടെ അമ്മ അനിത

'വെടിവെക്കുമെങ്കിൽ വെക്കട്ടെ, ഞങ്ങൾ ഭീകരവാദികളല്ല'; ഡൽഹി പോലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണമെന്ന് ഐഷി ഘോഷ്

'വെടിവെക്കുമെങ്കിൽ വെക്കട്ടെ, ഞങ്ങൾ ഭീകരവാദികളല്ല'; ഡൽഹി പോലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണമെന്ന് ഐഷി ഘോഷ്

Comments

Add a Comment

Our Channels

ജന്തർ മന്തർ സമരം അജിങ്ക്യ ഷിൻഡെ നയിക്കും: കോക്രോച്ച് ജനതാ പാർട്ടി | Malayali Media