Malayali Media
India

വോട്ട് കൊള്ള രാഷ്ട്രപതി നിഷേധിച്ചില്ല എന്നത് അത്ഭുതപ്പെടുത്തി; തെളിവുകൾ കൈമാറുമെന്ന് രാഹുൽ ഗാന്ധി

Admin User10 Oct 202671 views 3 min read
വോട്ട് കൊള്ള രാഷ്ട്രപതി നിഷേധിച്ചില്ല എന്നത് അത്ഭുതപ്പെടുത്തി; തെളിവുകൾ കൈമാറുമെന്ന് രാഹുൽ ഗാന്ധി
Advertisement

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വിഷയം പരിശോധിക്കാമെന്ന രാഷ്ട്രപതിയുടെ ഉറപ്പിനെ ഇന്ത്യാ സഖ്യം സ്വാഗതം ചെയ്യുന്നുവെന്നും, കൂടിക്കാഴ്ചയ്ക്കിടെ വോട്ട് കൊള്ളയെ സംബന്ധിച്ച കാര്യങ്ങൾ രാഷ്ട്രപതി തള്ളിക്കളഞ്ഞില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായം അട്ടിമറിച്ചതിനെക്കുറിച്ചും ഗ്യാനേഷ് കുമാറിന്റെ രാജി അനിവാര്യമായതിനെക്കുറിച്ചും വ്യക്തമാക്കിക്കൊണ്ടാണ് പ്രതിപക്ഷ പ്രതിനിധി സംഘം നിവേദനം കൈമാറിയത്. വോട്ട് കൊള്ള സംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ആവശ്യപ്പെട്ട മുഴുവൻ രേഖകളും തെളിവുകളും ഇന്ത്യാ സഖ്യം രാഷ്ട്രപതിക്ക് മുന്നിൽ സമർപ്പിക്കുമെന്നും, വിഷയം വിശദമായി പരിശോധിക്കാമെന്ന രാഷ്ട്രപതിയുടെ നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:#രാഹുൽ ഗാന്ധി രാഷ്ട്രപതി കൂടിക്കാഴ്ച#ദ്രൗപദി മുർമു വോട്ട് കൊള്ള#ഗ്യാനേഷ് കുമാർ രാജി ആവശ്യം#ഇന്ത്യാ സഖ്യം രാഷ്ട്രപതി നിവേദനം#നരേന്ദ്ര മോദി അമിത് ഷാ തെരഞ്ഞെടുപ്പ് അട്ടിമറി#ദേശീയ രാഷ്ട്രീയം#Rahul Gandhi Meets President Murmu#Droupadi Murmu CEC Gyanesh Kumar#Vote Theft Allegations India Bloc#Election Rigging Allegations Delhi#National Politics Congress
Advertisement

Related News

'മോദിയുടെ ഏകാധിപത്യത്തെ ഭയക്കില്ല, തടയുന്നിടം ജന്തർ മന്തറാക്കുക'; യുവാക്കളോട് ഡൽഹിയിലേക്ക് എത്താൻ ആഹ്വാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

'മോദിയുടെ ഏകാധിപത്യത്തെ ഭയക്കില്ല, തടയുന്നിടം ജന്തർ മന്തറാക്കുക'; യുവാക്കളോട് ഡൽഹിയിലേക്ക് എത്താൻ ആഹ്വാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

'ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നു'; മമത ബാനർജിയും ഡെറിക് ഒബ്രിയാനും അടക്കം ആറ് തൃണമൂൽ നേതാക്കൾ കസ്റ്റഡിയിലെന്ന് സാകേത് ഗോഖലെ

'ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നു'; മമത ബാനർജിയും ഡെറിക് ഒബ്രിയാനും അടക്കം ആറ് തൃണമൂൽ നേതാക്കൾ കസ്റ്റഡിയിലെന്ന് സാകേത് ഗോഖലെ

കസ്റ്റഡിയിലിരിക്കെ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; എ.എ. റഹീമിനും വിദ്യാർത്ഥികൾക്കും പോലീസ് മർദ്ദനമേറ്റതായി പരാതി, കസ്റ്റഡിയിൽ നിരാഹാര സമരം

കസ്റ്റഡിയിലിരിക്കെ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; എ.എ. റഹീമിനും വിദ്യാർത്ഥികൾക്കും പോലീസ് മർദ്ദനമേറ്റതായി പരാതി, കസ്റ്റഡിയിൽ നിരാഹാര സമരം

'മകനെ കസ്റ്റഡിയിലെടുക്കുമെന്ന് നേരത്തെ ഭയന്നിരുന്നു; സർക്കാർ ചെയ്തത് തെറ്റ്': അഭിജീത് ദീപ്‌കെയുടെ അമ്മ അനിത

'മകനെ കസ്റ്റഡിയിലെടുക്കുമെന്ന് നേരത്തെ ഭയന്നിരുന്നു; സർക്കാർ ചെയ്തത് തെറ്റ്': അഭിജീത് ദീപ്‌കെയുടെ അമ്മ അനിത

'വെടിവെക്കുമെങ്കിൽ വെക്കട്ടെ, ഞങ്ങൾ ഭീകരവാദികളല്ല'; ഡൽഹി പോലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണമെന്ന് ഐഷി ഘോഷ്

'വെടിവെക്കുമെങ്കിൽ വെക്കട്ടെ, ഞങ്ങൾ ഭീകരവാദികളല്ല'; ഡൽഹി പോലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണമെന്ന് ഐഷി ഘോഷ്

Comments

Add a Comment

Our Channels

വോട്ട് കൊള്ള രാഷ്ട്രപതി നിഷേധിച്ചില്ല; തെളിവുകൾ നൽകുമെന്ന് രാഹുൽ ഗാന്ധി | Malayali Media